റോയൽ എൻഫീൽഡ് ഹിമാലയൻ 650 മോട്ടോർസൈക്കിളിന്‍റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. എക്‌സ്‌ഹോസ്റ്റ് പൈപ്പ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 നേക്കാൾ താരതമ്യേന കൂടുതലാണ്. ടേൺ ഇൻഡിക്കേറ്ററുകൾ, ടെയിൽലൈറ്റ് സെക്ഷൻ, സ്‌പ്ലിറ്റ് സീറ്റ് എന്നിവ പോലുള്ള സ്റ്റൈലിംഗ് ബിറ്റുകൾ അതിൻ്റെ 450 സിസി പതിപ്പിലേതിന് സമാനമണെന്നാണ് റിപ്പോര്‍ട്ടുകൾ.
ഉയർത്തിയ വിൻഡ്‌സ്‌ക്രീൻ, വീതിയേറിയ ഹാൻഡിൽ ബാറുകൾ, വലുതും ബലമുള്ളതുമായ ഇന്ധന ടാങ്ക്, പ്രത്യേകം സ്ഥാനമുള്ള ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററുകൾ എന്നിങ്ങനെയുള്ള പരമ്പരാഗത അഡ്വഞ്ചർ ബൈക്ക് ഡിസൈൻ ഘടകങ്ങൾ ഈ ബൈക്കിന്‍റെ സവിശേഷതയാണ്. എഞ്ചിൻ സജ്ജീകരണം റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 മായി പങ്കിടാൻ സാധ്യതയുണ്ട്.
റോയൽ എൻഫീൽഡ് ഹിമാലയൻ 650 ന് 648 സിസി എയർ/ഓയിൽ-കൂൾഡ് ട്വിൻ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. മോട്ടോർ 47.45 PS ൻ്റെ പീക്ക് പവറും 52 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. സസ്‌പെൻഷൻ സജ്ജീകരണം റോയൽ എൻഫീൽഡ് ഹിമാലയൻ 450-ൽ നിന്ന് കടമെടുത്തതായിരിക്കും. അതായത് മുൻവശത്ത് ലോംഗ് ട്രാവൽ ഇൻവേർട്ടഡ് ഫോർക്കും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റും ഉണ്ടാകും.
സൂപ്പർ സ്‌പോർട്സ് ബൈക്കുകളിൽ വാഗ്ദാനം ചെയ്യുന്ന ഡ്യുവൽ പെറ്റൽ ഡിസ്‌ക് ബ്രേക്കിംഗ് സിസ്റ്റം അവതരിപ്പിക്കുന്ന ബ്രാൻഡിൻ്റെ ആദ്യ മോഡലായിരിക്കും. ട്യൂബ് ടയറുകൾ ഘടിപ്പിച്ച 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ സ്‌പോക്ക് വീലുകളിലാവും ബൈക്ക് എത്തുക. പുതുതായി പുറത്തിറക്കിയ ഗറില്ല 450- ൽ ഉള്ളതിന് സമാനമായി അഞ്ച് ഇഞ്ച് ടിഎഫ്‍ടി ഇൻസ്ട്രുമെൻ്റ് കൺസോൾ ഇതിലുണ്ടാകുമെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.