മുണ്ടൂർ ഐ. ആർ ടി.സി യിൽ നടന്നുവന്ന മതേതര സാംസ്കാരിക കുടുംബസംഗമം സമാപിച്ചു

ആദരവ് പരിപാടികൾ കൂട്ടായ്മയുടെ വിദ്യാർത്ഥി വിഭാഗം വക്താവ് ഭൂമിക നിർവ്വഹിച്ചു. തുടർന്ന് ശരവണൻ മാജിക്‌ പരിപാടികൾ അവതരിപ്പിച്ചു.

New Update
sdrtyuiuytretyu

മുണ്ടൂർ :രണ്ടു ദിവസമായി മുണ്ടൂർ ഐ. ആർ ടി.സി യിൽ നടന്നുവന്ന മതേതര സാംസ്കാരിക കുടുംബസംഗമം സമാപിച്ചു.സമാപന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ആദരവ് പരിപാടിയിൽ സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ ടി. ആർ തിരുവഴാംകുന്ന്,സംഗീതജ്ഞൻ പ്ലേ ബോയ് രാധാകൃഷ്ണൻ മജീഷ്യൻ ശരവണൻ പാലക്കാട്‌,സാമൂഹ്യ പ്രവർത്തകൻ കണ്ണൻ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

Advertisment

ആദരവ് പരിപാടികൾ കൂട്ടായ്മയുടെ വിദ്യാർത്ഥി വിഭാഗം വക്താവ് ഭൂമിക നിർവ്വഹിച്ചു. തുടർന്ന് ശരവണൻ മാജിക്‌ പരിപാടികൾ അവതരിപ്പിച്ചു.സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന യുക്തിവാദം :സന്ദർഭവും സാംഗത്യവും എന്ന വിഷയത്തെ പറ്റി ഡോ:ടി ഷിഹാബുദീൻ ക്ലാസ്സെടുത്തു.ശശിധരൻ പൊറ്റശ്ശേരി സംസാരിച്ചു.മതേതര കുടുംബ സംഗമത്തിൽ സ്നേഹാദരണത്തിന്റെ ഭാഗമായി ടി. ആർ തിരുവഴാംകുന്നിന് ഭൂമിക പാരിതോഷികം നൽകുന്നു.

Advertisment