Advertisment

അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന് വിലക്കയറ്റം

അന്താരാഷ്ട്ര വിപണിയിൽ ആവശ്യം കൂടുതലും ചരക്ക് കുറവുമാണ്. പ്രതീക്ഷിച്ചതിൽനിന്ന് 10 മുതൽ 30 ശതമാനം വരെ ഉത്പാദനം കുറയുമെന്നാണ് ഉത്പാദകരാജ്യങ്ങളുടെ കൂട്ടായ്മ കരുതുന്നത്.

New Update
oiuytrd

കോട്ടയം: അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന് വിലക്കയറ്റം. കനത്ത മഴ തായ്‌ലാൻഡ് റബ്ബർ ഉത്പാദനത്തെ ബാധിച്ചു. ആർ.എസ്.എസ്. നാല് ഗ്രേഡ് ഷീറ്റിന് ബാങ്കോക്ക് വില 233 രൂപയാണ്. ചരക്ക് കുറഞ്ഞതോടെ ഇന്ത്യൻ വിപണിയിൽ വ്യാപാരിവില 232 രൂപയും. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്രവില ഇന്ത്യൻവിലയെ മറികടന്ന് മുന്നേറുന്നത്.

Advertisment

പ്രതീക്ഷിച്ചതിൽനിന്ന് 10 മുതൽ 30 ശതമാനം വരെ ഉത്പാദനം കുറയുമെന്നാണ് ഉത്പാദകരാജ്യങ്ങളുടെ കൂട്ടായ്മ കരുതുന്നത്. അതേസമയം, ചൈനയും ജപ്പാനും മോട്ടോർവാഹനവിപണിയിൽ വലിയ കുതിപ്പ് നേടുമെന്നും സൂചനകളുണ്ട്. ആവശ്യത്തിന് ചരക്ക് നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ വില കൂടുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര വിപണിയിൽ ആവശ്യം കൂടുതലും ചരക്ക് കുറവുമാണ്.

ഇന്ത്യൻ വിപണിയിൽ ഗ്രേഡ് ഷീറ്റിനുണ്ടായ വിലക്കയറ്റം മറ്റ് ഉത്പാദകരാജ്യങ്ങളെയും സ്വാധീനിച്ചു എന്നതാണത്. മെച്ചപ്പെട്ട വിലയ്ക്കുവേണ്ടി കൃഷിക്കാർ ആവശ്യമുന്നയിച്ചു. ഇന്ത്യയിൽ 255 വരെ വില എത്തിയശേഷം ഇപ്പോൾ ഇടിവാണുണ്ടായത്. മഴ മാറി ടാപ്പിങ് ഉഷാറായതും വില താഴ്ന്നുനിന്നപ്പോൾ ടയർ കമ്പനികൾ ബുക്കുചെയ്ത വിദേശ ചരക്ക് ഇപ്പോൾ എത്തിയതും വിലയിടിവിന് കാരണമായി.

Advertisment