New Update
/sathyam/media/media_files/2025/10/02/unnikrishnan-2025-10-02-10-56-22.jpg)
കൊച്ചി: ശബരിമലയിലെ സ്വര്‍ണമോഷണത്തില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ്.
Advertisment
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറിയ വാതില്‍പ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡെന്നാണ് ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്. സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി ആകെ നല്‍കിയത് 3 ഗ്രാം സ്വര്‍ണ്ണം മാത്രമെന്നും കണ്ടെത്തലുണ്ട്.
ദ്വാരപാലക സ്വര്‍ണ്ണപ്പാളിയില്‍ മാത്രമല്ല, സന്നിധാനത്തെ ശ്രീകോവിലിന്റെ വാതില്‍ പാളിയിലും സ്വര്‍ണ്ണ തിരിമറി നടന്നിട്ടുണ്ട്.
വിശദമായ അന്വേഷണം വേണമെന്നാണ് കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. 989 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം അതിന്റെ ബാക്കിപത്രവും കൈമാറ്റവും സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതിയുടെ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.