മക്നൂൻ - 24 : സാഹിത്യ സമാജം ഉദ്ഘാടനവും അനുമോദന യോഗവും

വയനാട് പ്രളയ ബാധിതർക്കുളള വിദ്യാർഥികളുടെ ധനസഹായം സ്റ്റുഡൻസ് ഡീൻ വി ടി അബ്ദു സമദ് വിദ്യാർത്ഥി പ്രതിനിധി സി തൻസീഹിൽ നിന്നും സ്വീകരിച്ചു.

New Update
wertyuikjhtr5678ioiuy
മലപ്പുറം: ഫലാഹിയ കോളേജ് സാഹിത്യ സമാജം മക്നൂൻ- 24 ഉദ്ഘാടനവും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവരായി പങ്കെടുത്ത വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സാഹിത്യ സമാജ ഉദ്ഘാടനം ഗാനരചയിതാവായ അബി കരുവാരക്കുണ്ട് നിർവ്വഹിച്ചു.
Advertisment
കോളേജ് പ്രിൻസിപ്പൾ അബ്ദുൽ ലത്തീഫ് ബസ്മല അധ്യക്ഷനായിരുന്നു. വയനാട് പ്രളയ ബാധിതർക്കുളള വിദ്യാർഥികളുടെ ധനസഹായം സ്റ്റുഡൻസ് ഡീൻ വി ടി അബ്ദു സമദ് വിദ്യാർത്ഥി പ്രതിനിധി സി തൻസീഹിൽ നിന്നും സ്വീകരിച്ചു.സമാജം സെക്രട്ടറി പി നസീഹ സ്വാഗതവും അസി. കൺവീനർ അഹമ്മദ് ബാസിത്ത് നന്ദിയും പറഞ്ഞു.
Advertisment