'ഗു' ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ

അറിയാതെ എന്ന ഒരു ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ബിനോയ് കൃഷ്‍ണനും സംഗീതം ജൊനാഥൻ ബ്രൂസുമാണ്.  

author-image
മൂവി ഡസ്ക്
New Update
es4567876567

സൈജു കുറുപ്പ് നായകനായി വന്ന ചിത്രമാണ് ഗു. മാളികപ്പുറത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ദേവനന്ദയും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ഉണ്ട്. ഗു ഒരു ഹൊറര്‍ ഴോണര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഗുവിലെ ഒരു പുതിയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

Advertisment

അറിയാതെ എന്ന ഒരു ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ബിനോയ് കൃഷ്‍ണനും സംഗീതം ജൊനാഥൻ ബ്രൂസുമാണ്.  ആലാപനം അര്‍ച്ചന രമേഷാണ്. മെയില്‍ റിലീസ് ചെയ്‍ത ഗു സിനിമ വീണ്ടും പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുകയാണെന്ന പ്രത്യേകതയുണ്ട്.

നവാഗതനായ മനു രാധാകൃഷ്‍ണനാണ് സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത് തിരക്കഥയും മനുവിന്റേതാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ചന്ദ്രകാന്ത് മാധവാണ്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിര്‍മിക്കുന്നു.

തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാൻ 'മുന്ന' അവളുടെ അച്ഛനും അമ്മക്കുമൊപ്പം എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥാവികസനം. തറവാട്ടിൽ മുടങ്ങിക്കിടന്ന തെയ്യം നടത്തുന്നതിനാണ് തറവാട്ടിലേക്ക് ഇവര്‍ എത്തുന്നത്. ബന്ധുക്കൾ ധാരാളമുള്ള ഈ തറവാട്ടിൽ കുട്ടികളും ഏറെയുണ്ട്. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം വിശാലമായ പുരയിടങ്ങളിൽ കറങ്ങാനും കളിക്കാനുമൊക്കെ ഏറെ അവസരങ്ങളുണ്ടായി.  ഇത്  'മുന്ന'യ്‍ക്ക് ഏറെ ആശ്വാസകരമായി. ഇതിനിടയിലാണ് ഭയപ്പെട്ടത്തുന്ന ചില സംഭവങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടുന്നത്. ഈ സംഭവങ്ങളിലേക്കാണ് പിന്നീട് ഹൊറര്‍ ചിത്രം കടന്നു ചെല്ലുന്നത്. മുന്നയായി ദേവ നന്ദയും അച്ഛനായി സൈജു കുറുപ്പുമാണ്. അശ്വതി മനോഹരൻ 'മുന്ന'യുടെ അമ്മയായെത്തുമ്പോള്‍ ചിത്രത്തില്‍ രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്‍ണൻ, മണിയൻ പിള്ള രാജു, നിരഞ്ജ് മണിയൻ പിള്ള രാജു, കുഞ്ചൻ, ലയാ സിംസൺ, എന്നിവരും പ്രമുഖരായ കുറച്ചു കുട്ടികളും ഗുവില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

Advertisment