ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന: പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും

ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു

New Update
2345666

കണ്ണൂര്‍: ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു.  പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയും വിധിച്ചു.തളിപ്പറമ്പ് സ്വദേശി പി.കെ. ഷഫീഖിനെയാണ് വടകര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി.ജി ബിജു ശിക്ഷിച്ചത്. 

Advertisment

2023 ഫെബ്രുവരി 27 ന് സമീപത്തെ ഇറച്ചിക്കടയുടെ മുന്നില്‍ വച്ച് 57.7 ഗ്രാം മെത്താഫിറ്റമിന്‍ സഹിതം എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ ചുമതലയുണ്ടായിരുന്ന എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി ജനാര്‍ദ്ദനന്‍, കണ്ണൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പി.എല്‍.ഷിബു തുടങ്ങിയവരാണ് തുടരന്വേഷണം നടത്തി വടകര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിചാരണ വേളയില്‍ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ ജോര്‍ജ് ഹാജരായി.

Advertisment