കഴിഞ്ഞ മാസത്തെ ആക്ടിവയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട കണക്കുകൾ ജാപ്പനീസ് ഇരുചക്രവാഹന കമ്പനിയായ ഹോണ്ട അടുത്തിടെ പുറത്തുവിട്ടിരുന്നു. കമ്പനിയുടെ കണക്കനുസരിച്ച്, 2024 ജൂണിൽ മൊത്തം 2,33,376 യൂണിറ്റ് ഹോണ്ട ആക്ടിവ വിറ്റു. ഹീറോ സ്‌പ്ലെൻഡർ, ഹോണ്ട ഷൈൻ, ബജാജ് പൾസർ തുടങ്ങിയ ബൈക്കുകളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്.
ടിവിഎസ് ജൂപ്പിറ്റർ പോലുള്ള കരുത്തുറ്റ സ്‌കൂട്ടറുകളോടാണ് ആക്ടിവ നേരിട്ട് മത്സരിക്കുന്നത്. എന്നാൽ ജൂണിൽ ഹീറോ സ്‌പ്ലെൻഡർ ഒഴികെ മറ്റെല്ലാ സ്‌കൂട്ടറുകളും ബൈക്കുകളും പിന്തള്ളുന്ന തരത്തിൽ ഹോണ്ട ആക്ടിവ വൻ മുന്നേറ്റം നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആക്ടിവയുടെ വിൽപ്പന കൂടുതലായിരുന്നു.
കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് ഇത്തവണ ആക്ടിവയുടെ വിൽപ്പനയിൽ 78.38 ശതമാനം വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇതുമൂലം ജൂണിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള രണ്ടാമത്തെ ഇരുചക്രവാഹനമായി ഹോണ്ട ആക്ടിവ മാറി. ഈ സ്‌കൂട്ടർ ഹീറോ സ്‌പ്ലെൻഡറിനെ പിന്നിലാക്കി. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്രവാഹനമാണ് സ്‌പ്ലെൻഡർ.
ആക്ടിവയുടെ 110 സിസി മോഡലിൻ്റെ വില 76,684 രൂപ മുതൽ 82,684 രൂപ വരെയാണ്. ആക്ടിവ 125 സിസി പതിപ്പിൻ്റെ എക്‌സ്-ഷോറൂം വില 80,256 രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം അതിൻ്റെ ടോപ്പ് വേരിയൻ്റിൻ്റെ എക്‌സ്-ഷോറൂം വില 89,429 രൂപയാണ്. ആറ് കളർ വേരിയൻ്റിലാണ് ഹോണ്ട ആക്ടിവ 110 സിസി മോഡൽ എത്തുന്നത്.