രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്ന ഉപ്പിട്ട ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഉപ്പിന്‍റെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദ സാധ്യത മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും കൂട്ടാം. വെളുത്ത ഉപ്പ് പ്രമേഹമുള്ളവർക്ക് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അതുമൂലം പ്രമേഹ രോഗികളില്‍  ഹൃദ്രോഗം, വൃക്കരോഗം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയ്ക്കും കാരണമാകും.

New Update
dfghjkjghjk

ശരീരത്തിലെ ജല സന്തുലിതാവസ്ഥയ്ക്ക് ഉപ്പ് പ്രധാനമാണ്. നമുക്കെല്ലാവർക്കും അൽപ്പമെങ്കിലും ഉപ്പ് ആവശ്യമാണ്. എന്നിരുന്നാലും, പലരും ഉപ്പ് അമിതമായി കഴിക്കുന്നു. നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാനും അവയവങ്ങളുടെ മികച്ച പ്രവർത്തന രീതിക്കുമെല്ലാം വളരെ മിതമായ അളവിലുള്ള ഉപ്പിന്റെ ആവശ്യമേയുള്ളൂ. 

Advertisment

ഉപ്പിന്റെ അളവ് കൂടുതലായാല്‍ നമ്മുടെ ശരീരത്തിലെത്തിയാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. ഉപ്പിന്‍റെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദ സാധ്യത മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും കൂട്ടാം. വെളുത്ത ഉപ്പ് പ്രമേഹമുള്ളവർക്ക് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അതുമൂലം പ്രമേഹ രോഗികളില്‍  ഹൃദ്രോഗം, വൃക്കരോഗം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയ്ക്കും കാരണമാകും.

റെഡ് മീറ്റ്, ബേക്കൺ, സോസേജുകൾ തുടങ്ങിയവയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇത്തരം സംസ്കരിച്ച ഭക്ഷണങ്ങളില്‍‌ സോഡിയവും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും കൂട്ടാം. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുക. വൈറ്റ് ബ്രഡ്, പാസ്ത തുടങ്ങിയ കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

നൂഡില്‍സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സോഡിയവും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നൂഡില്‍സും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും.ഉപ്പും കൊഴുപ്പും അടങ്ങിയ ബേക്കറി ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കളര്‍ ചേര്‍ത്ത് യോഗര്‍ട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. അതിനാല്‍ ഇവയും ഒഴിവാക്കുക. 

salty-common-foods-that-increase-blood-sugar
Advertisment