ഗ്യാലക്സി എസ്, എം, എഫ് സീരീസ് സ്മാര്‍ട് ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് സാംസങ്

കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം 30000 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണ്‍, ഗ്യാലക്സി എസ്23 എഫ്ഇയാണ്.

New Update
ert6yujhgfrtyuio

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണുകളായ ഗ്യാലക്സി എസ്, എം, എഫ് സീരീസ് മോഡലുകള്‍ക്ക് അത്യുഗ്രന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചു. ലോഞ്ച് ചെയ്തത് മുതല്‍ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലക്കിഴിവില്‍ ഈ അവസരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഗ്യാലക്സി സ്മാര്‍ട് ഫോണുകള്‍ സ്വന്തമാക്കാനാവും. 

Advertisment


ഗ്യാലക്സി എസ്23 എഫ്ഇ, ഗ്യാലക്സി എസ്23 എന്നിവ 54999 രൂപ വിലയുള്ള ഗ്യാലക്സി എസ്23എഫ്ഇ ഇപ്പോള്‍ 27999 രൂപയ്ക്ക് ലഭ്യമാകും. അതുപോലെ, 74999 രൂപ വിലയുള്ള ഗ്യാലക്സി എസ്23 37999 രൂപയ്ക്കും സ്വന്തമാക്കാം. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം 30000 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണ്‍, ഗ്യാലക്സി എസ്23 എഫ്ഇയാണ്. ഈ വര്‍ഷമാദ്യമാണ് ഗ്യാലക്സി എസ്23 അള്‍ട്ര, ഗ്യാലക്സി 23, ഗ്യാലക്സി എസ്23 എഫ്ഇ ഉള്‍പ്പെടുള്ള ഗ്യാലക്സി ഫ്ളാഗ്ഷിപ്പ് ഡിവൈസുകളില്‍ ഗ്യാലക്സി എഐ ഫീച്ചറുകള്‍ സാംസങ് പ്രഖ്യാപിച്ചത്. 

മൊബൈല്‍ എഐ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. ഗ്യാലക്സി എഐ ഫീച്ചറുകള്‍ എത്തിയതോടെ, ഗ്യാലക്സി എസ്23 അള്‍ട്ര, ഗ്യാലക്സി എസ്23, ഗ്യാലക്സി എസ്23 എഫ്ഇ മോഡലുകളുടെ ഉപഭോക്താക്കള്‍ക്ക് സര്‍ക്കിള്‍ ടു സെര്‍ച്ച്, ലൈവ് ട്രാന്‍സലേറ്റ്, നോട്ട് അസിസ്റ്റ് എന്നിങ്ങനെ നിരവധി പുതിയ ഫീച്ചറുകള്‍ ലഭ്യമായി. ഗ്യാലക്സി മോഡലുകളിലേക്കെല്ലാം ഗ്യാലക്സി എഐ വ്യാപിപ്പിച്ചതിലൂടെ എഐ സപ്പോര്‍ട്ടഡ് മോഡലുകളിലൂടെ ഡെയിലി ടാസ്‌കുകള്‍ തടസ്സങ്ങളില്ലാതെ ഉറപ്പാക്കുവാനും മികവിന്റെ പുതിയ ഉന്നതിയിലേക്ക് കുതിക്കുവാനും ഉപഭോക്താക്കള്‍ക്ക് സാധിച്ചു. 


3x ഒപ്റ്റിക്കല്‍ സൂം ഫീച്ചറോടുകൂടി ഫ്ളാഗ്ഷിപ്പ് പ്രൊഗ്രേഡ് നൈറ്റോഗ്രഫി ക്യാമറയോടുകൂടിയാണ് ഗ്യാലക്സി എസ്23എഫ്ഇ പുറത്തിറങ്ങിയിരിക്കുന്നത്. മികച്ച പെര്‍ഫോമന്‍സിനായി 4എന്‍എം ചിപ്പ് ക്യാമറയ്ക്ക് കരുത്തുപകരുന്നു. വെറും 30 മിനുട്ടിനുള്ളില്‍ 50 ശതമാനം വരെ ചാര്‍ജ് ചെയ്യുവാന്‍ സാധിക്കുന്ന ദീര്‍ഘസമയ ശേഷിയുള്ള 45000 എംഎഎച്ച് ബാറ്ററിയാണിതിനുള്ളത്. 

കുറഞ്ഞ പ്രകാശത്തില്‍ നൈറ്റോഗ്രഫി ശേഷി, കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ക്കായി 50 എംപി അഡാപ്റ്റീവ് പിക്സല്‍ സെന്‍സര്‍, എഐ സ്റ്റീരിയോ ഡെപ്ത് മാപ്പോടുകൂടിയ മികച്ച പോര്‍ട്രയിറ്റ് ഫോട്ടോകള്‍ ഉള്‍പ്പെടെ പുതിയ ക്യാമറ ഫീച്ചറുകളുമായാണ് ഗ്യാലക്സി എസ്23എഫ്ഇ വിപണിയിലെത്തിയത്. സ്നാപ്ഡ്രാഗണ്‍ 8 ജെനറേഷന്‍ 2 മൊബൈല്‍ പ്ലാറ്റ്ഫോം കരുത്തോടെ വേഗതയേറിയതും, കരുത്തേറിയതുമായ പ്രകടനം ഗ്യാലക്സി ഉപഭോക്താക്കള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നു. 

ഗ്യാലക്സി എസ്23 അള്‍ട്ര

109999 രൂപ വിലയുള്ള ഗ്യാലക്സി എസ്23 അള്‍ട്ര ഇപ്പോള്‍ വെറും 69999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. മികച്ച ഫോട്ടോകളെടുക്കുവാന്‍ സാധിക്കുംവിധം അഡാപ്റ്റീവ് പിക്സലോടുകൂടിയ 200 എംപി സെന്റുമായാണ് ഗ്യാലക്സി എസ്23 അള്‍ട്ര എത്തിയിരിക്കുന്നത്. സൂപ്പര്‍ ക്വാഡ് പിക്സല്‍ എഎഫോടുകൂടി, റിയര്‍ ക്യാമറയക്ക് 50% വേഗത്തില്‍ ക്യാമറ ഫോക്കസിംഗ് സാധ്യമാണ്. ലോകത്തെ ഏറ്റവും വേഗതയുള്ള മൊബൈല്‍ ഗ്രാഫിക്സുകളിലൊന്ന് നല്‍കുന്ന കസ്റ്റം ഡിസൈന്‍ ചെയ്തിട്ടുള്ള സ്നാപ്ഡ്രാഗണ്‍ 8 ജനറേഷന്‍ 2 മൊബൈല്‍ പ്ലാറ്റ്ഫോമുമായണ് എസ്23 അള്‍ട്രയുടെ വരവ്. ഗെയിമംഗ് പെര്‍ഫോമന്‍സിനായി 2.7 മടങ്ങ്വരെ വലിപ്പമുള്ള വാപര്‍ കൂളിംഗ് ചേമ്പറുമായാണ് ഈ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കളില്‍ എത്തിയിരിക്കുന്നത്. 

ഗ്യാലക്സി എസ്24 സീരീസ് 

129999  രൂപ മുതലുള്ള ഗ്യാലക്സി എസ്24 അള്‍ട്ര 109999 രൂപയ്ക്ക ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. അതുപോലെ, 99999 രൂപ വിലയുള്ള ഗ്യാലക്സി എസ്24 പ്ലസ്, 74999 രൂപ വിലയുള്ള ഗ്യാലക്സി എസ്24 എന്നിവ യഥാക്രമം 64999 രൂപയ്ക്കും 59999 രൂപയും ലഭ്യമാകും. മൊബൈല്‍ എഐയുടെ പുതുയുഗമാണ് ഗ്യാലക്സി എസ്24 തുറക്കുന്നത്. ലൈവ് ട്രാന്‍സലേറ്റോടുകൂടിയ കമ്യൂണിക്കേഷന്‍, ഫോണ്‍ കോളുകളുടെ ടു വേ, റിയല്‍ ടൈം വോയ്സ്, ടെക്സ്റ്റ് ട്രാന്‍സലേഷന്‍സ് എന്നിങ്ങനെ സ്മാര്‍ട് ഫോണിന്റെ ഉപയോഗങ്ങള്‍ തിരുത്തിക്കുറിക്കുകയാണിവിടെ. ഇന്റര്‍പ്രട്ടറിലൂടെ സ്പ്ലിറ്റ് സ്‌ക്രീന്‍ വ്യൂവില്‍ ലൈവ് സംഭാഷണങ്ങള്‍ തത്സമയം പരിഭാഷപ്പെടുത്താം. സെല്ലുലാര്‍ ഡാറ്റയോ വൈഫൈയോ ഇല്ലാതെതന്നെ ഇവ പ്രവര്‍ത്തിക്കും. ചാറ്റ് അസിസ്റ്റിലൂടെ കമ്യൂണിക്കേഷന്‍ കുടുതല്‍ വ്യക്തതയുള്ളതാക്കി മാറ്റാം. 


നോട്ട് അസിസ്റ്റിലൂടെ എഐ ജനറേറ്റഡ് കണ്ടന്റുകളും നോട്ടുകളും തയ്യാറാക്കാം. വോയ്സ് റെക്കോര്‍ഡുകളും എഐ സഹായത്തോടെ നോട്ടുകളാക്കുവാനും സമ്മറൈസ് ചെയ്യാനും ഇനി പരിഭാഷപ്പെടുകയോ ചെയ്യാം. ഗ്യാലക്സി എസ്24 അള്‍ട്രയിലെ പ്രൊ വിഷ്യല്‍ എഞ്ചിന്‍ എഐ ടൂളുകളുടെഒരുസ്യൂട്ടാണ്. ഗ്യാലക്‌സി എസ്24 അള്‍ട്രയിലെ ക്വാഡ് ടെലി സിസ്റ്റം 5x ഒപ്റ്റിക്കല്‍ സൂം ലെന്‍സുകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. 2x, 3x,5x, 10x സൂം ലെവലുകളില്‍ പ്രൊഫഷണല്‍ ഫോട്ടോകളെടുക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. സൂം ചെയ്യുമ്പോഴും ഫോട്ടോകളുടെ ക്വാളിറ്റി നഷ്ടപ്പെടുകയില്ല. 


50 എംപി ട്രിപ്പിള്‍ ക്യാമറ സംവിധാനത്തോടെയാണ് ഗ്യാലക്‌സി എസ്24 പ്ലസ്, ഗ്യാലക്‌സി എസ്24 എന്നിവ എത്തിയിരിക്കുന്നത്. നൈറ്റോഗ്രഫിയിലും സൂമിംഗിലും ഇത് മികച്ച ഫലം തരും. ഗ്യാലക്‌സി എസ്24 പ്ലസിന്റേത് 6.7 ഇഞ്ച് ഡിസ്‌പ്ലേയും, ഗ്യാലക്‌സി എസ്24ന്റേത് 6.2 ഇഞ്ച് ഡിസ്‌പ്ലേയുമാണുള്ളത്. 

ഗ്യാലക്സി എം, ഗ്യാലക്സി എഫ് സീരീസുകള്‍

19999 രൂപ വിലയുള്ള ഗ്യാലക്സി എം35 5ജി 13999 രൂപയ്ക്ക് ലഭിക്കും. അടുത്തിടെ ലോഞ്ച് ചെയ്ത ഗ്യാലക്സി എം05, ഗ്യാലക്സി എഫ്05 എന്നീ മോഡലുകള്‍ 6499 രൂപയ്ക്കും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. 

ഗ്യാലക്സിഎം355ജി

സെഗ്മന്റിലെ ഏറ്റവും നൂതനമായ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് സ്മാര്‍ട്‌ഫോണ്‍ അനുഭവം പുനര്‍നിര്‍വ്വചിക്കുകയാണ് ഗ്യാലക്‌സി എം35 5ജി. 5nm അടിസ്ഥാനമാക്കിയുള്ള എക്‌സിനോസ് 1380 പ്രൊസസറാണ് ഈ മോഡലിന് കരുത്തു പകരുന്നത്. ലാഗ് ഫ്രീ പെര്‍ഫോമന്‍സിനും മികച്ച ഗെയിമിംഗ് എക്‌സ്പീരിയന്‍സിനുമായി വേപര്‍ കൂളിംഗ് ചേമ്പറുമുണ്ട്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് ഡിസ്‌പ്ലേ പ്രൊട്ടക്ഷന്‍, 120 Hz സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേ, 6000 mAh ബാറ്ററി, നൈറ്റോഗ്രഫി ഫീച്ചറോടുകൂടിയ മികച്ച ക്യാമറ , ടാപ് & പേ ഫീച്ചറുള്ള സാംസങ് വാലറ്റ് എന്നിങ്ങനെ സെഗ്മന്റിലെ ഏറ്റവും മികച്ച സവിശേഷതകള്‍ ഗ്യാലക്സിഎം355ജി ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നു. 

ഗ്യാലക്‌സി എം05, ഗ്യാലക്‌സി എഫ്05

50 എംപി ഡ്യുവല്‍ ക്യാമറ, 5000 mAh ബാറ്ററി, 25W ഫാസ്റ്റ് ചാര്‍ജിംഗ്, 6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളാണ് ഗ്യാലക്‌സി എം05 സവിശേഷമാക്കുന്നത്. മീഡിയടെക് ഹെലിയോ ജി85 പ്രൊസസറാണ് ഈ മോഡലിന് കരുത്തുപകരുന്നത്. 

ഗ്യാലക്‌സി എഫ്05

പ്രീമിയം ലുക്ക് നല്‍കുന്ന സ്റ്റൈലിഷ് ലതര്‍ പാറ്റേണാണ് ഗ്യാലക്‌സി എഫ്05യുടേത്. 50 എംപി ഡ്യുവല്‍ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ എന്നിവ മികച്ച ഫോട്ടോകളെടുക്കുവാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. സെപ്തംബര്‍ 26 മുതലാണ് ഗ്യാലക്‌സി എസ്23 എഫ്ഇ, ഗ്യാലക്‌സി എസ്23, ഗ്യാലക്‌സി എസ്23 അള്‍ട്ര, ഗ്യാലക്‌സി എസ്24 പ്ലസ്, ഗ്യാലക്‌സി എം35 5ജി എന്നിവയ്ക്കുള്ള ഓഫറുകള്‍ ലഭ്യമാവുക. ഗ്യാലക്‌സി എസ്24 അള്‍ട്ര, ഗ്യാലക്‌സി എസ്24, ഗ്യാലക്‌സി എഫ്05 എന്നിവയ്ക്കുള്ള ഓഫറുകള്‍ നിലവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

Advertisment