/sathyam/media/media_files/KOINSAAEqLOI7D7FnvxC.jpeg)
സാംസങിന്‍റെ സ്‌മാര്‍ട്ട്ഫോണായ ഗാലക്‌സി എസ്24 അള്‍ട്രയുടെ വില ഒറ്റയടിക്ക് 20,000 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. 12 ജിബി റാം + 256 ജിബി ഇന്‍റേണല്‍ മെമ്മറിയുള്ള 1,29,999 രൂപയുടെ അടിസ്ഥാന വേരിയന്‍റ് ഇതോടെ 1,09,999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും. ഇതില്‍ 8,000 രൂപ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്കും 12,000 രൂപ അധിക അപ്‌ഗ്രേഡ് ബോണസുമാണ്. പഴയ ഫോണ്‍ എക്‌സ്ചേഞ്ച് ചെയ്യുമ്പോഴാണ് പന്ത്രണ്ടായിരം രൂപയുടെ ഈ കിഴിവ് ലഭിക്കുക.
ആപ്പിളിന്‍റെ ഏറ്റവും മുന്തിയ ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 16 പ്രോ മാക്‌സിന്‍റെ പ്രീ ഓര്‍ഡര്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ പ്രത്യേക ഓഫര്. 24 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ സൗകര്യവും സാംസങ് ഗാലക്‌സി എസ്24 അള്‍ട്രയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രധാന ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വില്‍പന കേന്ദ്രങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്.
നിരവധി എഐ ഫീച്ചറുകളുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലാണ് ഗാലക്‌സി എസ്24 അള്‍ട്ര. 6.8 ഇഞ്ച് സ്ക്രീന്‍ വരുന്ന ഈ ഫോണ്‍ സ്നാപ്‌ഡ്രാഗണ്‍ 8 ജെനറേഷന്‍ 3 ചിപ്‌സെറ്റില്‍ വരുന്നതാണ്. ഏഴ് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും സുരക്ഷാ അപ്‌ഡേറ്റും കമ്പനി നല്‍കുന്നു. 120 ഡിഗ്രി വ്യൂ സാധ്യമാക്കുന്ന 12 എംപി വൈഡ്-ആംഗിള്‍ ക്യാമറ, 200 എംപി വൈഡ് ക്യാമറ, 5x, 3x ഒപ്റ്റിക്കല്‍ സൂമോടെ ടെലിഫോട്ടോ ക്യാമറ എന്നിവയും സവിശേഷതകളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us