ഗ്യാലക്‌സി Z സിരീസ് ഫോള്‍ഡബിള്‍, ഫ്ലിപ് സ്‌മാര്‍ട്ട് ഫോണുകളും മറ്റ് ഉല്‍പന്നങ്ങളും പുറത്തിറക്കും മുമ്പ് പ്രീ-റിസര്‍വിന് സാംസങ് അവസരമൊരുക്കിയിട്ടുണ്ട്. ഇങ്ങനെ മുന്‍കൂറായി ബുക്ക് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കും. സാംസങ് ഗ്യാലക്‌സി Z സിരീസ് സ്‌മാര്‍ട്ട് ഫോണ്‍ 2,000 രൂപ ടോക്കണ്‍ നല്‍കി ബുക്ക് ചെയ്യാം.
സാംസങ് ഡോട് കോം, സാംസങ് എക്സ്‌ക്ലുസീവ് സ്റ്റോര്‍സ്, ആമസോണ്‍, ഫ്ലിപ്‌കാര്‍ട്ട്, മറ്റ് റീടൈല്‍ ഔട്ട്‌ലറ്റുകള്‍ എന്നിവിടങ്ങളിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. 2,000 രൂപ മുടക്കി സ്‌മാര്‍ട്ട് ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്‌താല്‍ 7,000 രൂപ വരെയുള്ള സാമ്പത്തിക നേട്ടം ലഭിക്കും. സാംസങ് ഗ്യാലക്‌സിയുടെ ഇക്കോസിസ്റ്റം പ്രൊഡക്റ്റുകള്‍ക്കും ഓഫറുണ്ട്.
സാംസങിന്‍റ ഗ്യാലക്‌സി എഐ എന്തൊക്കെയാവും അവതരിപ്പിക്കുക എന്നതാണ് പരിപാടിയുടെ മറ്റൊരു ആകര്‍ഷണം. ഗ്യാലക്‌സി Z ഫോള്‍ഡ് 6, ഗ്യാലക്‌സി Z ഫ്ലിപ് 6, ഗ്യാലക്‌സി വാച്ച് 7 സിരീസ്, ഗ്യാലക്‌സി ബഡ്‌ജ് 3 സിരീസ് എന്നിവയാണ് പാരിസില്‍ പുറത്തിറക്കുന്നത്. ഗ്യാലക്‌സി വാച്ച്, ഗ്യാലക്‌സി ബഡ്‌സ് എന്നിവയ്ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കായി ഓഫറുകള്‍ സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്.