ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാടകപഠന വിഭാഗത്തിൽ ലൈറ്റ് ടെക്നീഷ്യൻ തസ്തികയിലേയ്ക്ക് യോഗ്യരായവരുടെ പാനൽ തയ്യാറാക്കുന്നതിനായി ജൂലൈ 31ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള നാടക വിഭാഗത്തിൽ നടത്താനിരുന്ന വാക്ക് - ഇൻ – ഇന്റർവ്യൂ ഓഗസ്റ്റ് ഏഴിലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.
യോഗ്യതഃ നാടകപഠനത്തിൽ ബിരുദാനന്തര ബിരുദവും നാടക ലൈറ്റിംഗിൽ പ്രത്യേക പ്രാവീണ്യവും. ദിവസവേതനാടിസ്ഥാനത്തിലായിരിക്കുംനിയമനം. പ്രതിദിന വേതനം 880/-രൂപ മാത്രം. നിയമനം യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് ഏഴിന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള നാടക വിഭാഗത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.