സംസ്കൃത സർവ്വകലാശാലയിൽ പി. ജി. സീറ്റ് ഒഴിവുകൾ

 പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് പ്രവേശനം നടത്തുക. പ്രവേശന പരീക്ഷ ജൂലൈ 31ന് ബുധനാഴ്ച രാവിലെ 11ന് അതത് പഠനവകുപ്പുകളിൽ നടത്തും.

New Update
e56ujhgfr67uiuytt

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ എം. എസ്‍സി (സൈക്കോളജി), എം. എസ്‍സി. (സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), എം. എസ്‍സി. (ജ്യോഗ്രഫി), എം. എസ്‍സി. (ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), എം. എ. (ഫിലോസഫി) പ്രോഗ്രാമുകളിൽ എസ്. സി. / എസ്. ടി. വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലേയ്ക്കും എം. എ. (ഫിലോസഫി) പ്രോഗ്രാമിൽ ഒഴിവുളള രണ്ട് ജനറൽ സീറ്റുകളിലേയ്ക്കും പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

Advertisment

 പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് പ്രവേശനം നടത്തുക. പ്രവേശന പരീക്ഷ ജൂലൈ 31ന് ബുധനാഴ്ച രാവിലെ 11ന് അതത് പഠനവകുപ്പുകളിൽ നടത്തും. താല്പര്യമുളള യോഗ്യരായ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.