ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ പി. ജി. പ്രോഗ്രാമുകളിലെ സ്പെഷ്യൽ റിസർവേഷൻ സീറ്റുകളിലേയ്ക്കുളള (എൻ. എസ്. എസ്., എൻ. സി. സി., സ്പോർട്സ്, എക്സ് സർവ്വീസ്മെൻ, കലാപ്രതിഭ, കലാതിലകം, കാഴ്ചശക്തി ഇല്ലാത്തവർ, അനാഥർ, അംഗപരിമിതർ) ഇന്റർവ്യൂ ജൂലൈ 12ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലുളള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ വെച്ച് നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു.
റാങ്ക് ലിസ്റ്റിലുളള യോഗ്യരായ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രസ്തുത ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.