/sathyam/media/media_files/2024/10/16/oZR9V3yfTg5pU1ToAbrl.jpg)
തച്ചമ്പാറ: വിദ്യാർത്ഥി സമൂഹത്തിന്റെ മാധ്യമജീവിതത്തിന് ദിശ പകരുന്നതിനായി തച്ചമ്പാറ ദേശബന്ധു ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഏകദിന മാധ്യമ പഠന ക്ലാസ് നടത്തി.വ്യാജ വാർത്തകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും,മാധ്യമ സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യുന്നതിനും പത്രപ്രവർത്തന കഴിവുകളും മൂല്യങ്ങളും വളർത്തിയെടുക്കുന്നതിനും എൻ എസ് എസ് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് 'സത്യമേവ ജയതേ'എന്ന പദ്ധതിയുടെ ഭാഗമായിരുന്നു പഠനക്ലാസ്.
സ്കൂൾ പ്രിൻസിപ്പൽ സ്മിത.പി.അയ്യങ്കുളം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് സക്കീർ ഹുസൈൻ അധ്യക്ഷനായി.പ്രധാന അധ്യാപിക എ.വി.ബ്രൈറ്റി ആമുഖമായി സംസാരിച്ചു.വാർത്ത സത്യവും മിഥ്യയും,മാധ്യമങ്ങളും അവയുടെ നന്മയും എന്ന വിഷയത്തിൽ ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട് ക്ലാസെടുത്തു.മാധ്യമ സാങ്കേതങ്ങൾ വ്യാപകവും ജനകീയവുമായി കഴിഞ്ഞ സാഹചര്യത്തിൽ, വ്യക്തിഗത സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നു മാധ്യമ പഠന ക്ലാസ്സ്.
അതി നൂതനമായ ഡിജിറ്റൽ-സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ ജീവിക്കുന്നവരാണ് ഓരോ പൗരനും. അച്ചടി മാധ്യമം,ദൃശ്യ മാധ്യമം,നവ മാധ്യമം എന്നീ മേഖലകളിലെ വാർത്ത എഴുത്ത്,അവതരണം,ഫോട്ടോ വിന്യാസം,വീഡിയോ ഡോക്യൂമെന്റഷൻ,എന്നീ വിഷയങ്ങളിൽ പ്രാഥമിക പരിശീലനം നടത്തി. എൻഎസ്എസ് കോഡിനേറ്റർ ആഷമത്തായി,ഹയർസെക്കന്ററി അധ്യാപകൻ പി.ആർ.ശിവപ്രകാശ്, സ്കൂൾ പ്രോഗ്രാം കോഡിനേറ്റർ കെ.എസ്.ലിൻഡ തുടങ്ങിയവർ സംസാരിച്ചു.എൻഎസ്എസ് വളണ്ടിയർമാരായ അനുശ്രീ.കെ.ബാബു സ്വാഗതവും,വിസ്മയ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us