അത്യാവശ്യമില്ലാത്ത ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹകരിക്കണമെന്ന് കെഎസ്ഇബി

പീക്ക് അവറില്‍ അത്യാവശ്യമില്ലാത്ത ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹകരിക്കണമെന്നാണ് ഉപയോക്താക്കളോടുള്ള കെഎസ്ഇബിയുടെ അഭ്യര്‍ഥന.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ertyuiytretyu

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലാണ്. പീക്ക് അവറില്‍ അത്യാവശ്യമില്ലാത്ത ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹകരിക്കണമെന്നാണ് ഉപയോക്താക്കളോടുള്ള കെഎസ്ഇബിയുടെ അഭ്യര്‍ഥന. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ വാഷിങ് മെഷീന്‍, എസി എന്നിവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

Advertisment

ഇപ്പോള്‍ ടെലിവിഷന്‍ ഉപയോഗിക്കുമ്പോള്‍ എങ്ങനെ വൈദ്യുതി ലാഭിക്കാമെന്ന അറിയിപ്പുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. 'ടെലിവിഷന്‍ റിമോട്ട് കണ്‍ട്രോളറില്‍ ഓഫ് ചെയ്ത് എഴുന്നേറ്റുപോകുന്നവരാണ് നമ്മളിലധികവും. റിമോട്ടില്‍ ഓഫ് ചെയ്താലും ടി വി ചെറിയതോതില്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കും. വൈദ്യുതി പാഴാവുകയും ചെയ്യും. ഇതൊഴിവാക്കുന്നതിനായി പ്ലഗിനു സമീപമുള്ള സ്വിച്ചും ഓഫ് ചെയ്യുന്നത് ശീലമാക്കാം'- കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

save-electricity-kseb-with-warning