ഗണ്യമായ വളർച്ച രേഖപ്പെടുത്തി ഇന്ത്യൻ സ്‍കൂട്ടർ വിപണി

216,352 യൂണിറ്റ് വിൽപ്പനയുമായി ആക്ടിവ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‍കൂട്ടറായി തുടർന്നു. ഇത് 6.39 ശതമാനം വാർഷിക വളർച്ചയാണ്. ആക്ടിവയുടെ വിപണി വിഹിതം 41.92% ആയി ശക്തിപ്പെട്ടു. 

author-image
ടെക് ഡസ്ക്
New Update
hgfytrfygh

മികച്ച 10 സ്‌കൂട്ടറുകളുടെ വിൽപ്പന 2024 മെയ് മാസത്തിൽ 5.16 ലക്ഷം കവിഞ്ഞു. പ്രതിവർഷം 26 ശതമാനം വർധനവാണിത്. 2024 മെയ് മാസത്തിൽ മൊത്തം വിൽപ്പന 5,16,110 യൂണിറ്റിലെത്തി, 2023 മെയ് മാസത്തിൽ വിറ്റ 4,10,455 യൂണിറ്റുകളിൽ നിന്ന് 25.74% വളർച്ച. ഇരുചക്ര വാഹനങ്ങളുടെ ശക്തമായ ഡിമാൻഡാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നത്.

Advertisment

വിൽപ്പനയിൽ ഹോണ്ട ആക്ടീവയാണ് ഒന്നാം സ്ഥാനത്ത്. 216,352 യൂണിറ്റ് വിൽപ്പനയുമായി ആക്ടിവ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‍കൂട്ടറായി തുടർന്നു. ഇത് 6.39 ശതമാനം വാർഷിക വളർച്ചയാണ്. ആക്ടിവയുടെ വിപണി വിഹിതം 41.92% ആയി ശക്തിപ്പെട്ടു. രണ്ടാം സ്ഥാനത്തെത്തിയ ടിവിഎസ് ജൂപിറ്റർ 75,838 യൂണിറ്റ് വിൽപ്പനയോടെ 31.44% വാർഷിക വളർച്ച കൈവരിച്ചു.

ഈ മോഡൽ 14.69% വിപണി വിഹിതം പിടിച്ചെടുത്തു. 64,812 യൂണിറ്റുകളുടെ വിൽപ്പനയോടെ, സുസുക്കി ആക്‌സസ് 41.06% വാർഷിക വളർച്ച പ്രകടമാക്കി. ഈ സ്കൂട്ടറിന് ഇപ്പോൾ 12.56% വിപണി വിഹിതമുണ്ട്. 37,225 യൂണിറ്റുകളുടെ വിൽപ്പനയോടെ ഓല ഇലക്ട്രിക്കിൻ്റെ S1 മോഡൽ ജനപ്രീതി നേടി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29.51% കൂടുതലാണ്.

സ്‌പോർടി ടിവിഎസ് എൻടോർക്ക് 2024 മെയ് മാസത്തിൽ 29,253 യൂണിറ്റുകൾ വിറ്റഴിച്ചു. പ്രതിവർഷം 6.16 ശതമാനം വളർച്ച. ഇതിന് 5.67% വിപണി വിഹിതമുണ്ട്. അതേസമയം, ഹോണ്ട ഡിയോ 29,041 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചു, ഇത് വിപണി വിഹിതത്തിൽ 5.63  ശതമാനം സംഭാവന നൽകി.

honda-motorcycles-scooter-india
Advertisment