Advertisment

മൈഐടിറിട്ടേൺ ആപ്പുമായി സ്കോറിഡോവ്

മൈഐടിറിട്ടേണ്‍ ഡോട്ട് കോം എന്ന നൂതന നികുതി സേവന പോര്‍ട്ടല്‍ അവതരിപ്പിച്ച സ്‌കോറിഡോവ് ആണ് മൈഐടിറിട്ടേണ്‍ മൊബൈല്‍ ആപ്പും അവതരിപ്പിച്ചത്.

New Update
rtyuiuytrew

കൊച്ചി: ആദായ നികുതി റിട്ടേണ്‍ ഫയലിങ് ലളിതവും അനായാസവുമാക്കാന്‍ മൈഐടിറിട്ടേണ്‍ മൊബൈല്‍ അപ്ലിക്കേഷന്‍ എത്തി. പേപ്പര്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യാതെ, സ്മാര്‍ട്‌ഫോണിലൂടെ നേരിട്ട് എവിടെ നിന്നും അനായാസം ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സൗകര്യമുള്ള ആദ്യ മൊബൈല്‍ ആപ്പാണിത്. മൈഐടിറിട്ടേണ്‍ ഡോട്ട് കോം എന്ന നൂതന നികുതി സേവന പോര്‍ട്ടല്‍ അവതരിപ്പിച്ച സ്‌കോറിഡോവ് ആണ് മൈഐടിറിട്ടേണ്‍ മൊബൈല്‍ ആപ്പും അവതരിപ്പിച്ചത്. ഈ ആപ്പ് ഐടി റിട്ടേണ്‍ ഫയലിംഗ് പ്രക്രിയ കാര്യക്ഷമവും ലളിതവുമാക്കുന്നു. മാത്രമല്ല, വേഗത്തില്‍ ഫയലിംഗ് പൂര്‍ത്തിയാക്കാനും കഴിയും.

Advertisment

അര്‍ഹമായ റീഫണ്ട് പരമാവധി ഉറപ്പു വരുത്തി, യൂസര്‍മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കി, ഐടി റിട്ടേണ്‍ പ്രക്രിയ പൂര്‍ണമായും ലളിതവല്‍ക്കരിക്കുകയാണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്. ഭാവിയില്‍ ഇന്ത്യക്കാരുടെ ആദായ നികുതി റിട്ടേണ്‍ ഫയലിംഗിനോടുള്ള സമീപനത്തില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ ഈ ആപ്പിനു കഴിയുമെന്നാണ് വിശ്വാസം, സ്‌കോറിഡോവ് സ്ഥാപകന്‍ സാകര്‍ യാദവ് പറഞ്ഞു.നികുതി ഫയലിംഗ് വെറും 99 രൂപയ്ക്ക്

മികച്ച നികുതി സേവനങ്ങള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ഈ ആപ്പിന്റെ ലക്ഷ്യമെന്ന് സാകര്‍ യാദവ് പറഞ്ഞു. ഇതു പരിഗണിച്ചാണ് വെറും 99 രൂപയ്ക്ക് ഈ സേവനം നല്‍കുന്നത്. നികുതിദായകരുടെമേലുള്ള അനാവശ്യ സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കി മികച്ച സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Advertisment