New Update
/sathyam/media/media_files/ZzWZ74bB62aFYVAJ3Out.jpeg)
ആലപ്പുഴ: പുറക്കാട് കടല്‍ ഉള്‍വലിഞ്ഞത് സ്വാഭാവിക പ്രതിഭാസമെന്ന് റിപ്പോര്‍ട്ട്. റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് നല്‍കിയത്. പുറക്കാട് മുതല്‍ തെക്കോട്ട് 850 മീറ്ററോളം ഭാഗത്താണ് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞത്. ഈ ഭാഗത്ത് ഉള്‍വലിയല്‍ പ്രതിഭാസം നേരത്തെയും ഉണ്ടായിട്ടുണ്ട്.
Advertisment
ഇന്നലെ രാവിലെ ആറര മുതലാണ് കടല്‍ ഉള്‍വലിയല്‍ പ്രതിഭാസം ദൃശ്യമായത്.തീരത്ത് ചളി അടിഞ്ഞ അവസ്ഥയായിരുന്നു. പുലര്‍ച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്‌കരമാക്കിയത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്. ഇങ്ങനെയുള്ള പ്രതിഭാസം ഇടയ്ക്ക് കാണാറുണ്ട്. ചാകര ഉള്ള അവസരങ്ങളിലാണ് സാധാരണ കടല്‍ ഉള്‍വലിയുന്നത് കണ്ടിട്ടുള്ളതെന്നും അവര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us