പഴയ വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുള്ള വലിയൊരു യൂസ്‍ഡ് കാർ വിപണിയും ഇവിടെയുണ്ട്. ബഡ്ജറ്റ് കുറവായ പലരും പുതിയ കാറിന് പകരം പഴയ കാർ വാങ്ങിയാണ് സ്വന്തമായിട്ടൊരു കാർ എന്ന സ്വപ്‍നം പൂവണിയിക്കുന്നത്. നിങ്ങൾക്ക് ഒരു സെക്കൻഡ് ഹാൻഡ് കാർ ഉണ്ടെങ്കിൽ, ഈ കാർ മറ്റേതെങ്കിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുക.
മറ്റേതെങ്കിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിൽ, ശ്രദ്ധിക്കുക. അത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ നിങ്ങളുടെ സംസ്ഥാനത്തേക്ക് മാറ്റുകയും അവ വീണ്ടും രജിസ്റ്റർ ചെയ്യുകയും ചെയ്യേണ്ടത് ആവശ്യമാണ്. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ പോലീസിന് നിങ്ങളുടെ സെക്കൻഡ് ഹാൻഡ് കാർ പിടിച്ചെടുക്കാം.
ഇത് നികുതിവെട്ടിപ്പിൻ്റെ പരിധിയിലും വരും. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനത്തിൻ്റെ ഉടമ ഇപ്പോൾ സ്ഥിരമായി ഓടിക്കുന്ന സംസ്ഥാനത്ത് ഒരു വർഷത്തിനകം വാഹനം വീണ്ടും രജിസ്റ്റർ ചെയ്യണം. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ നിയമ നടപടികൾ ഉറപ്പാണ്. ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ വാഹനം പിടിച്ചെടുക്കാനും കഴിയും.
മറ്റൊരു സംസ്ഥാനത്ത് നിന്ന് വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുന്നതിലൂടെ നിരവധി നേട്ടങ്ങളുണ്ട്. ഇത് റോഡ് നികുതിയിലും മറ്റ് നികുതി പിരിവിലും സംസ്ഥാനങ്ങളെ സഹായിക്കുന്നു. രണ്ടാമതായി, വാഹനമോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. മൂന്നാമതായി, വാഹന ഉടമകൾക്ക് ഇൻഷുറൻസ് പോളിസി എടുക്കാനും മലിനീകരണ സർട്ടിഫിക്കറ്റ് നേടാനും അതുവഴി റോഡുകളിലെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്നു.