Advertisment

ആൻ സരിഗ ആൻ്റണി സംവിധാനം ചെയ്യുന്ന 'സമൻസ്' ചിത്രം പ്രഖ്യാപിച്ചു

'സമൻസ്' എന്ന ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് നടത്തിക്കൊണ്ടാണ് കൗതുകപരമായ ചടങ്ങ് അരങ്ങേറിയത്. കോഴിക്കോട്ട് മുക്കത്തായിരുന്നു നവംബർ പതിനേഴ്‌ വെള്ളിയാഴ്ച്ച ഈ ചടങ്ങ് നടന്നത്.

author-image
മൂവി ഡസ്ക്
Nov 17, 2023 19:46 IST
New Update
awrtyuiopiuytrrtyuio

ആദ്യ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ച് തന്നെ അടുത്ത സിനിമ പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. 'സമൻസ്' എന്ന ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് നടത്തിക്കൊണ്ടാണ് കൗതുകപരമായ ചടങ്ങ് അരങ്ങേറിയത്. കോഴിക്കോട്ട് മുക്കത്തായിരുന്നു നവംബർ പതിനേഴ്‌ വെള്ളിയാഴ്ച്ച ഈ ചടങ്ങ് നടന്നത്.

Advertisment

സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ ദാസ്, ആൻ സരിഗ ആൻ്റണി എന്നിവർ നിർമ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ചാണ് തങ്ങളുടെ അടുത്ത ചിത്രത്തിൻ്റെ പ്രഖ്യാപനം ഇവർ നടത്തിയത്. കഴിഞ്ഞ ഒന്നര മാസക്കാലത്തിലേറെയായി സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്. സൈജു കുറുപ്പ്, അർജുൻ അശോകൻ, തൻവി റാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'അഭിലാഷം'.

സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ രണ്ടാമത് ചിത്രമായ 'സമൻസ്' സംവിധാനം ചെയ്യുന്നത് സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ നിർമ്മാതാക്കളിൽ ഒരാളായ ആൻ സരിഗ ആൻ്റണിയാണ്. ഈ ചിത്രം നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്നതായിരുന്നതാണങ്കിലും ചില സാങ്കേതികമായ കാരണങ്ങളാൽ നീണ്ടുപോയതാണന്ന് ആൻ സരിഗ പറഞ്ഞു.

ഹൈവേ റസിഡൻസി ഓഡിറ്റോറിയത്തിൽ അഭിലാഷം സിനിമയുടെ ആഭിനേതാക്കളും അണിയറ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ പ്രശസ്ത സംവിധായകൻ എം. പത്മകുമാറാണ് പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ നവകേരള പദ്ധതിയുടെ ഭാഗമായ മാലിന്യ മുക്ത കേരളം എന്നപരിപാടിയുടെ ഇടയിൽ പൊതുജന പങ്കാളിത്തവും ഉറപ്പിച്ചാണ് ഈ ചടങ്ങ് നടന്നതെന്നത് ഏറെ പുതുമയുള്ളതായി.

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും പേരുകൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കളിൽ ഒരാളായ ശങ്കർ ദാസ് വ്യക്തമാക്കി. ദുബായിലും പാലക്കാട്ടുമായി മാർച്ചിൽ ചിത്രീകരണമാരംഭിക്കും.

 

#second-show-productions-samans-movie-announced
Advertisment