'സീക്രട്ട്' ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

പൊന്നൂയല്‍ ആടി വാ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിത ബാലകൃഷ്ണന്‍ ആണ്. 

author-image
മൂവി ഡസ്ക്
Updated On
New Update
ertyujhgr5678

എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത സീക്രട്ട് എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. പൊന്നൂയല്‍ ആടി വാ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിത ബാലകൃഷ്ണന്‍ ആണ്. 

Advertisment

ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ടിൽ ധ്യാൻ ശ്രീനിവാസൻ, അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രണ്‍ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എസ് എൻ സ്വാമിയുടേത് തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും. 

ഛായാഗ്രഹണം ജാക്സൺ ജോൺസൺ, എഡിറ്റിംഗ് ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാകേഷ് ടി ബി, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കോസ്റ്റ്യൂം സ്റ്റെഫി സേവിയർ, മേക്കപ്പ് സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ശിവറാം, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, അസേസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് അജിത് എ ജോർജ്, വിഎഫ്എക്സ് ഡിജിബ്രിക്ക്സ്, ഡിഐ മോക്ഷ, സ്റ്റിൽസ് നവീൻ മുരളി.

Advertisment