/sathyam/media/media_files/VLuis0lxafVt0TmXE0US.jpeg)
എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റോടെ ജൂലൈ ഇരുപത്താറിന് പ്രദർശനത്തിനെത്തും. ലക്ഷ്മി പാർവ്വതി ഫിലിം സിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദ് ഈ ചിത്രം നിർമ്മിക്കുന്നു.
ആത്മവിശ്വാസമാണ് ജീവിതത്തിൻ്റെ അടിത്തറയെന്നതാണ് ഈ ചിത്രത്തിലൂടെ എസ്.എൻ. സ്വാമി പറയാൻ ശ്രമിക്കുന്നത്. വിശ്വാസവും ബുദ്ധിയും ശാസ്ത്രവുമൊക്കെ കൈകോർക്കുന്ന ഈ ചിത്രം പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നത്. ഒരു യുവാവിൻ്റെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന ഒരു പ്രശ്നത്തെ അദ്ദേഹം എങ്ങനെ നേരിടുന്നു എന്നതാണ് ഈ ചിത്രം കാട്ടിത്തരുന്നത്.
യുവനിരക്കാരാണ് ഇക്കുറി സ്വാമിയുടെ അഭിനേതാക്കൾ. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണ് നായിക. ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രൺജി പണിക്കർ, കലേഷ് രാമാനന്ദ്, മണിക്കുട്ടൻ, ജി. സുരേഷ് കുമാർ, ജയകൃഷ്ണൻ, ആർദ്രാ മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം ജെയ്ക് ബിജോയ്.
ഛായാഗ്രഹണം - ജാക്സൻ ജോൺസൺ. എഡിറ്റിംഗ് -ബസോദ് ടി. ബാബുരാജ്. കലാസംവിധാനം - സിറിൾ കുരുവിള. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-ശിവരാമകൃഷ്ണൻ. നിർമ്മാണ നിർവ്വഹണം - അരോമ മോഹൻ. വാർത്താ പ്രചരണം -വാഴൂർ ജോസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us