സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവകയിലെ യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് വോയിസിൻ്റെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം തിരുവനന്തപുരം സെക്രട്ടറിയേറ്റിൻ്റെ മുൻപിൽ ആരംഭിച്ചു. ഉപവാസ സമരം റവ കാൽവിൻ കിസ്റ്റോ ഉദ്ഘാടനം നിർവഹിച്ചു.എൽ.എം.എസ് അതിക്രമിച്ചു കയറി ബിഷപ്പിനെ ഭീഷണിപ്പെടുത്തിയ പ്രതികളെ അറസ്റ്റ്ചെയ്യുക,
മഹായിടവകയിൽസർക്കാരിന്റെക്രമവിരുദ്ധമായ ഇടപെടലുകൾ അവസാനിപ്പിക്കുക. ഇ ഡി കേസിലെയും ക്രൈംബ്രാഞ്ച് കേസിലെയും പ്രതികളായ ബിഷപ്പ് ധർമ്മരാജ് റസാലം, ഡോ.ബെനറ്റ് എബ്രഹാം, റ്റി.റ്റി.പ്രവീൺ എന്നിവരെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കുകയും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിന്മേൽ തുടർനടപടികൾ സ്വീകരിക്കുക.
മഹായിടവക ഓഫീസ് തുറന്നു പ്രവർത്തിക്കാൻ നിലവിലെ ബിഷപ്പിനെയും കമ്മിറ്റിയെയും അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങളായി ഉപവാസ സമരത്തിലൂടെയും, ബഹുജന പ്രാർത്ഥനാ കൂട്ടായ്മ റാലിയിലൂടെയും ഉന്നയിക്കുന്നത്.