ദേശീയം: ലോക ദന്തഡോക്ടര്‍ ദിനത്തിന്റെ ഭാഗമായി വായയുടെ ആരോഗ്യം നല്ല രീതിയില്‍ ഉറപ്പാക്കുന്നതില്‍ ദന്തഡോക്ടര്‍മാരുടെ മഹത്വപൂര്‍ണമായ പങ്ക് ആഘോഷിക്കുന്നതിന് ഹേലിയന്‍ കുടുംബത്തില്‍ നിന്നുള്ള (മുമ്പ് ഗ്ലാക്‌സോസ്മിത്ത്ക്‌ലൈന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍) പ്രമുഖ ഓറല്‍ കെയര്‍ ബ്രാന്‍ഡായ സെന്‍സോഡൈന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷനുമായി (ഐഡിഎ) സഹകരിച്ചു. പ്രസ്തുത പരിപാടിയില്‍ പ്രാദേശിക ദന്തഡോക്ടര്‍മാരുടെ സംഭാവനകള്‍ പ്രകീര്‍ത്തിക്കുകയും നാല് വിഭാഗങ്ങളിലായി വ്യക്തികളെ ആദരിക്കുകയും ചെയ്തു.
ഈ പ്രദേശത്തെ ദന്ത സംരക്ഷണത്തിന് നല്‍കിയ മാര്‍ഗദര്‍ശകമായ സംഭാവനകള്‍ പരിഗണിച്ച് ഡോക്ടര്‍ ഡോ.ദിനേശ് പി.എ'ഫാദര്‍ ഫിഗര്‍' ആയി ആദരിച്ചു. മികച്ച സാമൂഹിക സ്വാധീനത്തിനും സാമൂഹിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രയത്‌നിച്ച ഡോ .അജ്മൽ ഹബീബ് നെയും അനുമോദിച്ചു. തന്റെ രോഗികളുടെ ആശ്വാസത്തിനും ആവശ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി ശ്രദ്ധേയനായ ഡോ .അലക്‌സ് മാത്യു, 'സമാനതകളില്ലാത്ത രോഗീ പരിചരണ'ത്തിന് ബഹുമതി ഏറ്റുവാങ്ങി..