വളരെ ചെറിയ സമയം കൊണ്ടാണ് പുതുമുഖ താരങ്ങളായ നലീഫും ഐശ്വര്യയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത്. ഏഷ്യനെറ്റിൽ മികച്ച അഭിപ്രായം നേടി പരമ്പര ജൈത്രയാത്ര തുടരുകയാണ്.
മിക്കപ്പോഴും ഫോട്ടോഷൂട്ടുകളുമായി പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട് താരം. അത്തരത്തിൽ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇളംപച്ച ഗൗണിൽ മാലാഖയെപ്പോലെ ശോഭിക്കുകയാണ് നടി.
പ്രകൃതിയിൽ അലിഞ്ഞ് എന്ന ക്യാപ്‌ഷനോടെയാണ് ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്. എപ്പോഴത്തെയും പോലെ മികച്ച പ്രതികരണമാണ് ചിത്രങ്ങൾ നേടുന്നത്. ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്നതിന്റെ വീഡിയോയും ഐശ്വര്യ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.