Advertisment

എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ​ഗുണങ്ങൾ അറിയാം..

ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ എള്ള് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 

New Update
rtyuikjhgrt67u8iouyt

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയതാണ് എള്ള്. ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ എള്ള് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 

Advertisment

മഗ്നീഷ്യം ധാരാളം അടങ്ങിയ എള്ള് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓര്‍മ്മ ശക്തി കൂട്ടാനും  സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ എള്ള് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

കാത്സ്യവും ഫോസ്ഫറസും ധാരാളം അടങ്ങിയ എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും 'ഓസ്റ്റിയോപൊറോസിസ്' സാധ്യത കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മിനറലുകളും അടങ്ങിയ എള്ള് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.  

Advertisment