കണ്ണൂർ:നീറ്റ് പ്രവേശനപരീക്ഷയുടെ വിശ്വാസ്യത തകർത്ത കേന്ദ്ര സർക്കാർ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും സമഗ്ര അന്വേഷണം നടത്തി വിദ്യാഭ്യാസ അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് -എസ് സംസ്ഥാന പ്രസിഡന്റും, രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി ആവശ്യപ്പെട്ടു.
കെ. എസ്. യു -എസ് ജില്ല കൺവെൻഷനും, ഇ. ജനാർദ്ദനൻ സ്മാരക ക്യാഷ്അവാർഡ് വിതരണവും SSLC, Plus Two പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസമേഖലയിൽ ചരിത്ര സത്യങ്ങളെ തമസ്കരിക്കുന്ന പ്രവണത വർഗീയതയുടെ കുഴലൂത്തുകാർക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും ജനവിധിയിലൂടെയും പാഠം പഠിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്നും രാമചന്ദ്രൻ കടന്നപ്പള്ളി ചൂണ്ടിക്കാട്ടി
കെഎസ്‌യു എസ് ജില്ലാ പ്രസിഡണ്ട് വിനയചന്ദ്ര ടി അധ്യക്ഷതവഹിച്ചു കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥ്,കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ കെ ജയപ്രകാശ്, കെഎസ്‌യു എസ് സംസ്ഥാന പ്രസിഡണ്ട് റെനീഷ് മാത്യു,കെഎം വിജയൻ മാസ്റ്റർ, രാജീവൻ കീഴ്ത്തള്ളി,യുപി മുഹമ്മദ് കുഞ്ഞി, എം ഉണ്ണികൃഷ്ണൻ, കെ വി ഗിരീഷ്, പി എം രാജീവൻ മാസ്റ്റർ, എൻ.സി.ടി ഗോപികൃഷ്ണൻ, അഷറഫ് പിലാത്തറ, പി പി രൺദീപ്, രാജേഷ് മാത്യു, വി. പി സുരേന്ദ്രൻ, രഞ്ജിത്ത് വള്ളിയിൽ, വി രഘുത്തമൻ, അർജുൻ വേണുഗോപാൽതുടങ്ങിയവർ പ്രസംഗിച്ചു