/sathyam/media/media_files/uqLyvVKIIBZNpxkcl6lg.jpeg)
അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി ഇസ്കോൺ പാലക്കാടിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി ശ്രീകൃഷ്ണ ജന്മാഷ്ടമി മഹോത്സവം ആഘോഷിക്കും. പരിപാടിയുടെ ഭാഗമായി ചിത്രരചന, ഫാൻസി ഡ്രസ്സ്, കഥാകഥനം, ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഇസ്കോൺ ജില്ലാ പ്രസിഡൻ്റ് മുരളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പിരായിരി ശ്രീ കണ്ണുകോട്ടുഭഗവതി ക്ഷേത്രത്തിൽ 25ന് രാവിലെ 10ന് കോസ്മോപൊളിറ്റൻ ക്ലബ്ബ് പ്രസിഡൻ്റ് പങ്കജാക്ഷൻ്റെ അധ്യക്ഷതയിൽ ക്ഷേത്ര രക്ഷാധികാരി എൻ ജി ശങ്കർ ഉദ്ഘാടനം ചെയ്യും.
62 സ്കൂളുകളിലെ കുരുന്നുകൾ മത്സരങ്ങളിൽ പങ്കെടുക്കും. വിജയികൾക്ക് അന്നേ ദിവസം വൈകിട്ട് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. പി. കൃഷ്ണദാസ് സമ്മാനങ്ങൾ നൽകും. വൈകീട്ട് 6.30 ന് ക്ഷേത്ര മൈതാനിയിൽ നടക്കുന്ന യുവ ഗായകർ പങ്കെടുക്കുന്ന കിർത്തൻ തരംഗ് മോത്തിലാൽ ഗോയൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് രണ്ട് ദിവസങ്ങളിലായി കൃഷ്ണ കഥാപരമ്പര, ഉറിയടി, സാംസ്കാരിക പരിപാടികൾ, ഘോഷയാത്ര, മഹാകലശാഭിഷേകം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഗോകുൽപതി, ഡോ. കൃഷ്ണപ്രിയ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us