പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു.

New Update
rtyuiop[

വയറിനു പുറകിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുകയാണ് പാൻക്രിയാസ് ചെയുന്നത്. പാൻക്രിയാസില അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ. അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു.

Advertisment

മഞ്ഞപ്പിത്തം അല്ലെങ്കില്‍ ചർമ്മത്തില്‍ കാണപ്പെടുന്ന മഞ്ഞനിറം, കണ്ണുകളിലെ മഞ്ഞ നിറം തുടങ്ങിയവ  പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതും ചിലപ്പോള്‍ പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം. അടിവയറ്റില്‍ ഒരു അസ്വസ്ഥത തോന്നുകയും പിന്നീട് വേദന കഠിനമാവുകയും അത് പുറകിലേയ്ക്ക് വ്യാപിക്കുകയും ചെയ്താല്‍ നിസാരമായി കാണേണ്ട. 

ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം. സ്ഥിരമായുള്ള ദഹനക്കേട്, ഭക്ഷണം കഴിച്ചതിന് ശേഷം വയറിനുള്ളില്‍ അസ്വസ്ഥത തുടങ്ങിയവയൊക്കെ സൂചനയാകാം.  മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും, മലബന്ധവും മലത്തില്‍ നിറം മാറ്റം കാണുന്നതും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

കാലുകളിലെ ഞരമ്പില്‍ രക്തം കട്ടപിടിക്കുന്നതും ഒരു സൂചനയാകാം. ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നതും  പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ സൂചനയാകാം.ചിലരില്‍ ഒരു കാരണവുമില്ലാതെ പെട്ടെന്നുണ്ടാകുന്ന പ്രമേഹവും അത് നിയന്ത്രിക്കാന്‍ കഴിയാത്തതും പാൻക്രിയാറ്റിക് ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം തോന്നാമെങ്കിലും, ഈ ക്യാന്‍സറിന്‍റെ ലക്ഷണമായും അമിത ക്ഷീണം, തളര്‍ച്ച,  ബലഹീനത തുടങ്ങിയവ ഉണ്ടാകാം. 

signs-that-are-clear-indication-of-pancreatic-cancer
Advertisment