ആന്റണി ഭാഗ്യരാജിന്റെ സംവിധാനത്തില്‍ ജയം രവി, കീര്‍ത്തി സുരേഷ്, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'സൈറന്‍' ട്രെയിലര്‍ റിലീസായി. ഇന്‍വെസ്റ്റിഗേറ്റിവ് സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ജയം രവി എത്തുന്നു. എസ്എംകെ റിലീസ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
ഒരു കേസില്‍ കുറ്റം ആരോപിക്കപ്പെട്ട് ജയിലിലാകുന്ന ആമ്പുലന്‍സ് ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് ജയം രവി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്റെ നിരപരാധിത്തം തെളിയിക്കാന്‍ അയാള്‍ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥ കടുത്ത വെല്ലുവിളിയുയര്‍ത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രേമേയം. കീര്‍ത്തി സുരേഷാണ് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജി.വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ റൂബെന്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു.
ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡി ഒ പി - സെല്‍വ കുമാര്‍, ബിജിഎം - സാം സി എസ് , പ്രൊഡക്ഷന്‍ ഡിസൈനര്‍ - കതിര്‍ കെ, ആര്‍ട്ട് ഡയറക്ടര്‍ - ശക്തി വെങ്കടരാജ്, സ്റ്റണ്ട് - ദിലീപ് സുബ്ബരയ്യന്‍, കൊറിയോഗ്രാഫി - ബ്രിന്ദ , എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - ഒമാര്‍, പി ആര്‍ ഒ - ശബരി.