ചർമ്മത്തിന്റെ ഘടന മാറുന്നതു മുതൽ മറുകുകളുടെ രൂപമാറ്റം വരെ സ്കിൻ കാൻസറിന്റെ ലക്ഷണങ്ങളാകാം. ആദ്യ ഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയുന്നത് അർബുദത്തെ പൂർണമായും സുഖപ്പെടുത്താനും വീണ്ടും വരാതെ തടയാനും സഹായിക്കും.
-
ശരീരത്തിൽ നിലവിലുള്ള മറുകുകളുടെ വലിപ്പത്തിലോ നിറത്തിലോ വ്യത്യാസമുണ്ടാകുന്നത് മെലനോമ എന്ന മാരകമായ സ്കിൻ കാൻസറിന്റെ ലക്ഷണമാകാം.
-
മുപ്പതു വയസ്സിന് ശേഷം ശരീരത്തിൽ പുതിയ മറുകുകൾ ഉണ്ടാകുന്നതും മറുകുകൾ വളരുന്നും സ്കിൻ കാൻസറിന്റെ ലക്ഷണമാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന ഏതു പുതിയ പാടുകളും ശ്രദ്ധിക്കണം.
-
ആഴ്ചകൾ കഴിഞ്ഞാലും മുറിവുകൾ ഉണങ്ങാത്ത അവസ്ഥയുണ്ടായാൽ ശ്രദ്ധിക്കണം. മുറിവുകൾ ഉണങ്ങാതെ അവയിൽ നിന്ന് രക്തം വരുകയോ മുറിവുകൾ പൊട്ടിയൊലിക്കുകയോ ചെയ്യുന്നത് ബേസൽ സെൽ കാർസിനോമയുടേയോ സ്ക്വാമസ് സെൽ കാർസിനോമയുടെയോ ലക്ഷണമാവാം. ഇത്തരത്തിലെ ചർമ്മാർബുദം സാധാരണ തുറന്ന മുറിവുകളായി കാണപ്പെടും.
-
ശരീരത്തിലെ മുറിവുകളിലെ ചൊറിച്ചിന് കാരണം ചിലപ്പോൾ അർബുദമാകാം. മുറിവുകളിൽ ചൊറിച്ചിലും വേദനയും ഉണ്ടാകാം.
-
തൊടുമ്പോൾ ചർമം മൃദുവായി തോന്നും. ജാമാ ഡെർമറ്റോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചൊറിച്ചിൽ എന്നത്
-
ആദ്യ ഘട്ടത്തിൽ മെലനോമയുടെ സാധാരണമായ ഒരു ലക്ഷണമാണ്.
-
ചർമത്തിന്റെ ഘടനയിലുണ്ടാകുന്ന വ്യത്യാസങ്ങൾ പ്രധാനമായും ശ്രദ്ധിക്കണം. ചർമം പരുക്കനാവുക, മൊരിയോ കുഴികളോ ഉണ്ടാവുക ഇതെല്ലാം സ്കിൻ കാൻസറിന്റെ ലക്ഷണമാവാം. സ്കിൻ കാൻസർ ഫൗണ്ടേഷൻ പറയുന്നത് ഈ മാറ്റങ്ങൾ രണ്ടിനം സ്കിൻ കാൻസറുകളായ ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ ഇവയുടെ ലക്ഷണമാവാം എന്നാണ്.
-
മറുകുകളുടെ അരികിലും ചർമത്തിലും ചുവപ്പു നിറമോ വീക്കമോ കാണുന്നത് മെലനോമയുടെ ലക്ഷണമാവാം. മെലനോമയാണെങ്കിൽ ചർമ്മത്തിൽ നിന്ന് രക്തം വരുകയോ വേദനയും ചൊറിച്ചിലും ഉണ്ടാവുകയോ ചർമ്മത്തിൽ ചുവപ്പും വീക്കവും ഉണ്ടാവുകയോ ചെയ്യും എന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി അഭിപ്രായപ്പെടുന്നു.