Advertisment

സ്ലാവിയ മോണ്ടി കാര്‍ലോ പതിപ്പുമായി സ്‌കോഡ ഇന്ത്യ

സ്‌പോര്‍ട്‌ തീമിലുള്ള സ്ലാവിയ, കുഷാക്‌ നിരയെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന പുതിയ സ്‌പോര്‍ട്‌ലൈന്‍ പതിപ്പുകളും അവതരിപ്പിച്ചു. ഈ കാറുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക്‌ മികച്ച ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചു.

New Update
flkjgyu;uyuio;yui

കോട്ടയം: ഏറ്റവും പുതിയ സ്ലാവിയ മോണ്ടി കാര്‍ലോ പതിപ്പ്‌ സ്‌കോഡ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒപ്പം സ്‌പോര്‍ട്‌ തീമിലുള്ള സ്ലാവിയകുഷാക്‌ നിരയെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന പുതിയ സ്‌പോര്‍ട്‌ലൈന്‍ പതിപ്പുകളും അവതരിപ്പിച്ചു.  കാറുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക്‌ മികച്ച ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചു.



മോണ്ടി കാര്‍ലോ ബാഡ്‌ജിന്‌ ഉപഭോക്താക്കളുമായി കരുത്തുറ്റ ഒരു ബന്ധമുണ്ട്‌. റാലി മോണ്ടി കാര്‍ലോയിലെ ഞങ്ങളുടെ 112 വര്‍ഷത്തെ സാന്നിധ്യത്തിനും 129 വര്‍ഷത്തെ സമ്പന്ന പാരമ്പര്യത്തിനും ഇന്ത്യയിലെ 24ാം വാര്‍ഷികത്തിനുമുള്ള ആദരമായാണ്‌ ഇത്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. സ്‌കോഡയുടെ ഇന്ത്യയിലെ വളര്‍ച്ചയ്‌ക്ക്‌ കരുത്തു പകരുകയാണ്‌ ലക്ഷ്യം. സവിശേഷമായ സ്റ്റൈല്‍സ്‌പോര്‍ടി കാഴ്‌ചവേറിട്ട നില്‍ക്കുന്ന രൂപകല്‍പ്പന എന്നി ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ തീര്‍ച്ചയായും സ്ലാവിയ മോണ്ടി കാര്‍ലോ ആകര്‍ഷിക്കും. ഇതോടൊപ്പംമാറുന്ന അഭിരുചികള്‍ക്കൊപ്പം പുതിയ ഭാവത്തിലും ഫീച്ചറുകളോടെയും സ്ലാവിയ സ്‌പോര്‍ട്‌ലൈനും കുഷാക്‌ സ്‌പോര്‍ട്‌ലൈനും ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. കൂടുതല്‍ സ്വീകാര്യമായ വിലയില്‍ സ്‌പോര്‍ടി ഭാവത്തിലുള്ള മോണ്ടി കാര്‍ലോ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും അനുയോജ്യമാണ്‌ സ്‌പോര്‍ട്‌ലൈന്‍.  പുതിയ കാറുകള്‍ക്കൊപ്പം ഇന്ത്യയില്‍ സ്‌കോഡ കുടുംബം വളരുകയാണ്‌,” സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ്‌ ഡയറക്ടര്‍ പീറ്റര്‍ ജനെബ പറഞ്ഞു.

Advertisment

fyuk,mgfyuilliuyt





പുതിയ കാറുകള്‍ക്കൊപ്പം വാര്‍ഷിക ആനുകൂല്യങ്ങളും സ്‌കോഡ ഇന്ത്യ പ്രഖ്യാപിച്ചു. റാലി മോണ്ടി കാര്‍ലോയിലെ അരങ്ങേറ്റത്തിന്റെ 112-ാംവാര്‍ഷികത്തോടനുബന്ധിച്ച്‌, സ്ലാവിയയുടേയും കുഷാക്കിന്റേയും മോണ്ടി കാര്‍ലോ, സ്‌പോര്‍ട്‌ലൈന്‍ പതിപ്പുകള്‍ വാങ്ങുന്ന ആദ്യ 5000 പേര്‍ക്ക്‌ 30,000 രൂപയുടെ ആനുകൂല്യങ്ങളാണ്‌ ലഭിക്കുക. ഈ ഓഫര്‍ 2024 സെപ്‌തംബര്‍ 6 വരെ ലഭിക്കും.

Advertisment