Advertisment

പോസ്റ്റ് ഓഫീസ് സ്കീമുകളുടെ ഏറ്റവും പുതിയ പലിശ നിരക്കുകൾ അറിയാം..

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കു സര്‍ക്കാര്‍ പാദാടിസ്ഥാനത്തില്‍ പരിഷ്കരിക്കാറുണ്ട്. നേരത്തെ നിക്ഷേപം ആരംഭിച്ചവര്‍ക്കും പുതിയ പലിശ നിരക്ക് തുടര്‍ന്ന് ലഭിക്കും.

New Update
drtyugertyuytrtyu

സാമ്പത്തിക വർഷത്തിൽ ഓരോ പാദം കഴിയുമ്പോഴും കേന്ദ്ര സർക്കാർ പലിശ നിരക്കിൽ മാറ്റം വരുത്താറുണ്ട്. 2024 ഒക്‌ടോബർ 1 മുതൽ ആരംഭിക്കുന്ന പാദത്തിൽ, കഴിഞ്ഞ പടത്തിലെ നിരക്കുകൾ നിലനിർത്താനാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി 

Advertisment

വിജ്ഞാപനം അനുസരിച്ച്, കുട്ടികൾക്ക് വേണ്ടിയുള്ള സുകന്യ സമൃദ്ധി സ്കീമിന് കീഴിലുള്ള നിക്ഷേപങ്ങൾക്ക് 8.2% പലിശ നിരക്ക് തുടരും. മൂന്ന് വർഷത്തെ ടേം ഡെപ്പോസിറ്റിൻ്റെ നിരക്ക് 7.1 ശതമാനമായി തുടരും. കൂടാതെ, ജനപ്രിയ നിക്ഷേപമായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ഡെപ്പോസിറ്റ് സ്‌കീമുകളുടെ പലിശ നിരക്ക് യഥാക്രമം 7.1 ശതമാനവും 4 ശതമാനവുമായി നിലനിർത്തിയിട്ടുണ്ട്.

115 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് 7.5 ശതമാനമായിരിക്കും, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൻ്റെ (എൻഎസ്‌സി) പലിശ നിരക്ക് 7.7 ശതമാനമായി തുടരും. കഴിഞ്ഞ പാദത്തിലേത് എന്നപോലെ  പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ നിരക്ക് 7.4 ശതമാനം തന്നെ ആയിരിക്കും. 

സ്ഥിര-വരുമാന പദ്ധതികളിൽ ഏറെ ജനപ്രിയമാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കു സര്‍ക്കാര്‍ പാദാടിസ്ഥാനത്തില്‍ പരിഷ്കരിക്കാറുണ്ട്. നേരത്തെ നിക്ഷേപം ആരംഭിച്ചവര്‍ക്കും പുതിയ പലിശ നിരക്ക് തുടര്‍ന്ന് ലഭിക്കും. 

Advertisment