Advertisment

കുതിര്‍ത്ത ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം..

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മഗ്നീഷ്യം സഹായിക്കുന്നതിനാൽ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ബദാം കഴിക്കുന്നത് ഗുണം ചെയ്യും.

New Update
tyuikjhgtyuiokuyu

നാരുകൾ, പ്രോട്ടീനുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഫോസ്ഫറസ് എന്നിങ്ങനെ ഒട്ടേറെ പോഷകങ്ങള്‍ നിറഞ്ഞ  ബദാം പോലുള്ള നട്സ് കുതിര്‍ത്ത് വേണം കഴിക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ ദഹനം എളുപ്പമാകും. ഇങ്ങനെ ചെയ്യുന്നത്, സിങ്ക്, ഇരുമ്പ് എന്നീ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഫൈറ്റിക് ആസിഡിൻ്റെ അളവ് കുറയ്ക്കുന്നു. കൂടാതെ, ബദാം കുതിർക്കുമ്പോൾ, ലിപേസ് പോലുള്ള എൻസൈമുകൾ പുറത്തുവിടുന്നു, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Advertisment

സ്ഥിരമായി കുതിര്‍ത്ത ബദാം കഴിക്കുന്നത്, രക്തത്തിലെ ആൻ്റിഓക്‌സിഡൻ്റുകളുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനം പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മഗ്നീഷ്യം സഹായിക്കുന്നതിനാൽ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ബദാം കഴിക്കുന്നത് ഗുണം ചെയ്യും.

Advertisment