Advertisment

ബദാം ദിവസവും വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

ഒരു പിടി ബദാം ലഘുഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഉപകരിക്കും.

New Update
lkgfder567yuiop[]

ബദാം വെറുതെ കഴിക്കുന്നതിനേക്കാള്‍ നല്ലത് കുതിര്‍ത്ത് കഴിക്കുന്നതാണ് . ഇത്തരത്തില്‍ താരതമ്യപ്പെടുത്തുമ്പോള്‍ കുതിര്‍ത്ത ബദാമില്‍ കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയെ ശരീരം നന്നായി ആഗിരണം ചെയ്യുകയും ചെയ്യും. ബദാം ദിവസവും എട്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴിക്കുന്നതാണ് നല്ലത്. ബദാം കുതിര്‍ക്കുന്നത് അവയുടെ ഘടനയെ മൃദുവാക്കുകയും ദഹനവ്യവസ്ഥയെ എളുപ്പമാക്കുകയും ചെയ്യും.

Advertisment

ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഉള്‍പ്പെടെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. ബദാമിലെ ഉയര്‍ന്ന മഗ്നീഷ്യം രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ സഹായിക്കുന്നു. ഇത് ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

കുതിര്‍ത്ത ബദാമില്‍ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന പോഷകങ്ങള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ബദാം ഗുണം ചെയ്യും.

ഇതില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ധാതുക്കളുടെ ആഗിരണത്തെ തടയും. ബദാം കുതിര്‍ക്കുന്നത് ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാനും കാത്സ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളുടെ ലഭ്യത കൂട്ടാനും നല്ലതാണ്.കുതിര്‍ത്ത ബദാം മൃദുവായതിനാല്‍ ചവയ്ക്കാന്‍ എളുപ്പമാണ്. ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരും കുട്ടികളും ബദാം കുതിര്‍ത്ത് കഴിക്കുന്നതാണ് നല്ലത്.

ബദാമിലെ മോണോസാചുറേറ്റഡ് കൊഴുപ്പ് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ദീര്‍ഘനേരം നമ്മെ വിശപ്പ് അനുഭവപ്പെടാതെ നിലനിര്‍ത്തുകയും ചെയ്യും. അതിനാല്‍, വിശപ്പ് തോന്നുമ്പോഴെല്ലാം, ട്രാന്‍സ് ഫാറ്റുകള്‍, പൂരിത കൊഴുപ്പ് എന്നിവ നിറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനു പകരം, ഒരു ചെറിയ കപ്പ് ബദാം കഴിക്കുക. ശരീരഭാരം നിയന്ത്രിക്കാനും ഇത് ഗുണകരമാണ്.

ബദാമിലെ വിറ്റാമിന്‍ ഇ മികച്ച ഓര്‍മശക്തി പ്രദാനം ചെയ്യുന്നു. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് അവ രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുന്നു.

ബദാമില്‍ വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്,.ഇത് ആരോഗ്യകരമായ ചര്‍മം നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഇ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ തടയുകയും ചെയ്യുന്നു.

കാരണം ബദാമിലെ പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കും. ഒരു പിടി ബദാം ലഘുഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഉപകരിക്കും.

Advertisment