/sathyam/media/media_files/iur3yUsZuJIqWIb6DIB9.jpeg)
ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഇതില്‍ ധാരാളം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അയണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളും ഇതിലുണ്ട്. കറുത്ത ഉണക്ക മുന്തിരി കുതിര്‍ത്ത് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ദഹനപ്രശ്‌നമുള്ളവര്‍ കഴിച്ചിരിക്കേണ്ട ഒന്നാണ് ഉണക്കമുന്തിരി. നാരുകള്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അതിനാല്‍ മലബന്ധ പ്രശ്‌നമുള്ളവര്‍ രാവിലെ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും പൊട്ടാസ്യം ധാരാളം അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. വിളര്‍ച്ച തടയാനും കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിനുവേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അയണ്‍, കോപ്പര്‍, ബി കോംപ്ലക്‌സ് വിറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി കുതിര്‍ത്ത ഉണക്കമുന്തിരി കഴിച്ചാല്‍ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും ഗുണം ചെയ്യും.
കാത്സ്യത്തിന്റെ അഭാവമുള്ളവരും ഇവ കഴിക്കുന്നത് നല്ലതാണ്. ഉണക്കമുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
രോഗ പ്രതിരോധശേഷി കൂട്ടാനും കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം. വിറ്റാമിനുകളും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് നല്ലതാണ്. പല്ലുകളുടെ ആരോഗ്യത്തിനും ഇവ കഴിക്കുന്നത് നല്ലതാണ്. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും.