/sathyam/media/media_files/uE3HqnuKuUmzlmWiBjgi.jpeg)
നമ്മുടെ ആരോഗ്യത്തിൻറെ സംരക്ഷകരായ ഡോക്ടർമാർക്ക് സമൂഹം കൂടുതൽ കരുതൽ നല്കണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ആലപ്പുഴയിൽ ഇൻഡ്യൻ മെഡിക്കൽ അസോസിയേഷനും ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച നാഷണൽ ഡോക്ടേഴ്സ് ദിന പരിപാടികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ എ ഹക്കിം മുഖ്യപ്രഭാഷണം നടത്തി സംസ്ഥാനത്തെ മികച്ച ഡോക്ടർമാർക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. ചികിത്സ രേഖകളുടെ സൂക്ഷിപ്പ് കാരൻ രോഗി തന്നെയാകണമെന്നും ലോകത്ത് എവിടെയായിരുന്നാലും അടിയന്തിര ഘട്ടത്തിൽ അത് പ്രയോജനപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇൻറൻസീവ് കെയറിലെ രോഗിയെ ഏതു നേരവും ബൈസ്റ്റാൻറർക്ക് കാണാൻ ഓൺലൈൻ സംവിധാനം വേണം. രോഗിയുടെ ചികിത്സാ രേഖകൾ ആവശ്യപ്പെട്ടാൽ 48 മണിക്കൂറിനകം അത് ലഭ്യമാക്കണം. സ്വകാര്യ ആശുപത്രികളിൽ നിന്ന് ഇത് വാങ്ങികൊടുക്കുന്നതിന് ഡി എം ഓ ക്ക് ബാധ്യതയുണ്ടന്നും അദ്ദേഹം പറഞ്ഞു.
മികച്ച ഡോക്ടർ അവാർഡ് ചെങ്ങന്നൂർ ഡോ ഡോ.ഉമ്മൻ വർഗീസിനെ ഡോ ഹക്കിം പൊന്നാടയണിച്ച് ഫലകവും ശില്പവും നൽകി ഐ. എം.എ.പ്രസിഡൻറ് ഡോ മനീഷ് നായർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന ഡോക്ടറന്മാരായ ഡോ. ഐ. ഇസ്‌ലാഹ്, ഡോ. ആർ.മണിക്കുമാർ , ഡോ. ബി. ശിവശങ്കരൻനായർ, ഡോ കെ. രാധാകൃഷ്ണൻ,ഡോ - ഗിരിജ കുമാരി , ഡോ ഹരിപ്രസാദ് എന്നിവരെ സംസ്ഥാന വിവര അവകാശകമ്മീഷണർ എ.എ. ഹക്കീം ആദരിച്ചു.
ഐ. എം.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർ.മഥനമോഹനൻ നായർ, കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ ബി. പദ്മകുമാർ, ഐ.എംഎ. ജില്ല ചെയർമാൻ ഡോ. എ. പി. മുഹമ്മദ്, ഡോ കെ.കൃഷ്ണകുമാർ, ഡോ എഡ്ന, ഡോ- ദീപ, ഡോ ഷാലിമ കൈരളി, കെ നാസർ , ടി.എസ്.സിദ്ധാർത്ഥൻ - ചന്ദ്രദേവ് കേശവപിള്ള,ഡോ- കുരിയപ്പൻ വർഗീസ് | ഡോ. ഗോപിനാഥ്, എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us