Advertisment

ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെക്കുറിച്ചറിയാം.

സ്തനാർബുദം, പ്രോസ്റ്റേറ്റ്, വൻകുടൽ, പാൻക്രിയാറ്റിക് ക്യാൻസറുകൾ  നിയന്ത്രിക്കുന്നതിൽ കുർക്കുമിൻ പ്രത്യേകിച്ചും ഫലപ്രദമാണ്. ഇതിന്‍റെ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. 

New Update
rtyuiuytrewertyui

ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങൾക്കാകുമെന്നാണ് പറയപ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് ഇഞ്ചി. ഇഞ്ചിയിലെ ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ സംയുക്തങ്ങള്‍ക്ക് ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ട്.

Advertisment

അതിനാല്‍ ഈ സംയുക്തങ്ങൾ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും അണ്ഡാശയം, വൻകുടൽ, പാൻക്രിയാറ്റിക് ക്യാൻസറുകൾ എന്നിവയുൾപ്പെടെ വിവിധ ക്യാൻസറുകളുടെ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ക്യാൻസർ വിരുദ്ധ ഗുണങ്ങള്‍ ഉണ്ട്. ഇവയ്ക്ക് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയാനും ട്യൂമർ രൂപീകരണം തടയാനും കഴിയും.

അതിനാല്‍ വെളുത്തുള്ളിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മഞ്ഞളില്‍ ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. മഞ്ഞളിലെ കുര്‍ക്കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയുകയും ട്യൂമർ രൂപീകരണം തടയുകയും ചെയ്യും. സ്തനാർബുദം, പ്രോസ്റ്റേറ്റ്, വൻകുടൽ, പാൻക്രിയാറ്റിക് ക്യാൻസറുകൾ  നിയന്ത്രിക്കുന്നതിൽ കുർക്കുമിൻ പ്രത്യേകിച്ചും ഫലപ്രദമാണ്. ഇതിന്‍റെ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. 

Advertisment