ജനന വൈകല്യങ്ങള്‍ തടയുന്നതിന് ഗര്‍ഭിണികള്‍ക്ക് ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിനും തലച്ചോറിന്റെയും നട്ടെല്ലിന്റെയും ആരോഗ്യത്തിനും ഇവ പ്രധാനമാണ്.
ഫോളേറ്റ് ലഭിക്കാന്‍ ചീര കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയില്‍ വിറ്റാമിനുകളും ഇരുമ്പ് പോലെയുള്ള മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവ ഗര്‍ഭിണികള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.ബീന്‍സ്, ഗ്രീന്‍ പീസ് തുടങ്ങിയവയിലും ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും ഇവയിലുണ്ട്.
മുട്ട ഫോളിക് ആസിഡിന്റെ മികച്ച സ്രോതസാണ്.ഒരു വലിയ മുട്ടയില്‍ 22 മൈക്രോഗ്രാം ഫോളേറ്റുണ്ട്. കൂടാതെ പ്രോട്ടീനും വിറ്റാമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മുട്ട കഴിയ്ക്കാം.ഫോളേറ്റ് അടങ്ങിയ നട്‌സും സീഡുകളും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം.
പാലും പാലുത്പന്നങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫോളേറ്റ് ഉള്‍പ്പെടെയുള്ള വിറ്റാമിനുകളും കാത്സ്യവും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.ബീറ്റ്‌റൂട്ടിലും തക്കാളിയിലും ധാരാളം ഫോളേറ്റുണ്ട്. ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് പഴങ്ങളും ഫോളിക് ആസിഡിന്റെ നല്ല സ്രോതസാണ്.