സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്.ബി.ഐ) സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ (എസ്‌സിഒ) ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ നിയമനത്തില്‍ 1,040 ഒഴിവുകളാണുളളത്. അര്‍ഹരായ താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
എസ്ബിഐ എസ്‌സിഒ റിക്രൂട്ട്‌മെന്റ് 2024: ഒഴിവുകള്‍ ഇങ്ങനെ
- സെന്‍ട്രല്‍ റിസര്‍ച്ച് ടീം (പ്രൊഡക്ട് ലീഡ്): 2
- സെന്‍ട്രല്‍ റിസര്‍ച്ച് ടീം (സപ്പോര്‍ട്ട്): 2
- പ്രൊജക്ട് ഡെവലപ്‌മെന്റ് മാനേജര്‍ (ടെക്‌നോളജി): 1
- പ്രൊജ്ക്ട് ഡെവലപ്‌മെന്റ് മാനേജര്‍ (ബിനിനസ്): 2
- റിലേഷന്‍ഷിപ്പ് മാനേജര്‍: 273
- വിപി വെല്‍ത്ത്: 600
- റിലേഷന്‍ഷിപ്പ് മാനേജര്‍ ടീം ലീഡ്: 32
- റീജിയണല്‍ ഹെഡ്: 6
- ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്: 56
- ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍: 49
ഇങ്ങനെ അപേക്ഷിക്കാം:
- എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- അപ്ലിക്കേഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
- വിവരങ്ങള്‍ നല്‍കുക
- രജിസ്‌ട്രേഷന്‍ നമ്പറും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുക
- അപേക്ഷാ ഫീ അടയ്ക്കുക
- പ്രിന്റ് ഔട്ട് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക