Advertisment

ഇന്ത്യയില്‍ ആദ്യമായി ബ്രെയില്‍ ലിപിയില്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

കാഴ്ച പരിമിതിയുള്ള സംരംഭകനും ബോളന്‍റ് ഇന്‍ഡസ്ട്രീസ് സഹ സ്ഥാപകനും ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ശ്രീകാന്ത് ബോള, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ ആനന്ദ് റോയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

New Update
dxfghgfdftyudrtyu

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആദ്യമായി ബ്രെയില്‍ ലിപിയില്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. കാഴ്ച പരിമിതരും അന്ധരായവര്‍ക്കും അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്യത്തില്‍ സ്വതന്ത്ര്യ തീരുമാനമെടുക്കാന്‍ സഹായിക്കാനുള്ള സ്റ്റാര്‍ ഹെല്‍ത്തിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണിത്. 

Advertisment

 

ഇതിലൂടെ 34 ദശലക്ഷം വരുന്ന ഇന്ത്യയിലെ കാഴ്ച പരിമിതര്‍ക്ക് വരുമാനം നേടാനുള്ള അവസരം കൂടിയാണ് സ്റ്റാര്‍ ഹെല്‍ത്ത് ഒരുക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇത്തരക്കാര്‍ക്ക് പരിശീലനം നല്‍കി കമ്പനിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍റുമാരാക്കും. അവര്‍ക്ക് അവരുടേതായ ലോകത്തിന് ഇണങ്ങുന്ന സാഹചര്യത്തില്‍ ജോലിയെടുക്കാനാകും എന്നതാണ് ഇതിലെ ഏറ്റവും വലിയ നേട്ടം.കാഴ്ച പരിമിതിയുള്ള സംരംഭകനും ബോളന്‍റ് ഇന്‍ഡസ്ട്രീസ് സഹ സ്ഥാപകനും ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ശ്രീകാന്ത് ബോള, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ ആനന്ദ് റോയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

അംഗ പരിമിതരായവരുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് 'സ്പെഷ്യല്‍ കെയര്‍ ഗോള്‍ഡ്' പോളിസി. അത്യാവശ്യവും എന്നാല്‍ അവഗണിക്കപ്പെടുന്നവരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പരിഹാരമാണ് ഈ പോളിസി.നാഷണല്‍ അസോസിയേഷന്‍ ഓഫ് ദി ബ്ലൈന്‍ഡുമായി സഹകരിച്ചാണ് സ്പെഷ്യല്‍ കെയര്‍ ഗോള്‍ഡ് പോളിസിയുടെ ബ്രെയില്‍ ഡോക്യുമെന്‍റുകള്‍ നിര്‍മിച്ചിരിക്കുന്നത്. 40 ശതമാനവും അധിലധികവും അംഗ പരിമിതരായ വ്യക്തികളുടെ ആരോഗ്യ കവറേജ് പോളിസി വാഗ്ദാനം ചെയ്യുന്നു.

 

ബ്രെയില്‍ ലിപിയില്‍ 'സ്പെഷ്യല്‍ കെയര്‍ ഗോള്‍ഡ്' പോളിസി അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ഈ പോളിസി പരമ്പരാഗത ഇന്‍ഷുറന്‍സിനെ അപേക്ഷിച്ച് വൈകല്യമുള്ള വ്യക്തികള്‍ക്ക് അവര്‍ക്ക് ആവശ്യമായ സമഗ്രമായ പിന്തുണയും കവറേജും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. ഇന്ത്യയിലെ 34 ദശലക്ഷം ആളുകള്‍ക്ക് കാഴ്ച വൈകല്യമുണ്ട് അതുകൊണ്ട് കൂടുതലായി ഉള്‍ക്കൊള്ളുന്ന ഇന്‍ഷുറന്‍സ് മേഖല കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നത്. ഐആര്‍ഡിഎഐയുടെ 'എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്' എന്ന കാഴ്ചപ്പാടുമായി ഒത്തുചേര്‍ന്ന് ഗുണനിലവാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.

Advertisment