/sathyam/media/media_files/jrS4lMi5U2GHLss9kmrF.jpeg)
മുംബൈ: ചെലവു കുറഞ്ഞ ട്രെയിന്‍ ആംബുലന്‍സ് സേവനം വരുന്നു. റോഡുമാര്‍ഗം കൊണ്ടുപോകാന്‍ പ്രയാസമുള്ളതും എന്നാല്‍ വിമാനത്തിന്റെ ചെലവ് താങ്ങാന്‍കഴിയാത്തവര്‍ക്കുമാണ് ട്രെയിന്‍ ആംബുലന്‍സ് സേവനം നല്‍കുന്നത്. റെയില്‍വേയില്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതിനാല്‍ മുന്‍കൂട്ടി തീരുമാനിച്ചേ ഈ യാത്ര സാധിക്കൂ.
'വിമാനത്തിലുള്ള എയര്‍ ആംബുലന്‍സും ട്രെയിന്‍ ആംബുലന്‍സ് സൗകര്യവും കമ്പനി നല്‍കുന്നുണ്ട്. ഇതില്‍ ഐ.സി.യു., മിനി ഐ.സി.യു. എന്നീ രണ്ടുതരം സേവനങ്ങളുമുണ്ട്. മിനി ഐ.സി.യു.വിന് ഡോക്ടറുടെ ആവശ്യമില്ല. അതിനാല്‍ ചെലവ് അല്പം കുറയും. രോഗിയോടൊപ്പം ഒരു മെഡിക്കല്‍ അറ്റന്‍ഡര്‍, രണ്ടുബന്ധുക്കള്‍, വേണമെങ്കില്‍ ഡോക്ടര്‍ എന്നിവര്‍ക്കും യാത്രചെയ്യാം. അതിനാണ് നാലുടിക്കറ്റുകളെടുക്കുന്നത്.
ആശുപത്രിയില്‍നിന്നോ വീട്ടില്‍നിന്നോ റോഡുമാര്‍ഗം രോഗിയെ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് ആംബുലന്‍സ് ട്രെയിനില്‍ കയറ്റും. എത്തേണ്ട റെയില്‍വേ സ്റ്റേഷനില്‍നിന്ന് വീണ്ടും റോഡുമാര്‍ഗം ആശുപത്രിയിലോ വീട്ടിലോ എത്തിക്കുകയാണ് ചെയ്യുക. മുംബൈയില്‍നിന്നോ ഡല്‍ഹിയില്‍നിന്നോ ഒരുരോഗിയെ കേരളത്തിലെത്തിക്കുമ്പോള്‍ ഏകദേശം ഒന്നുമുതല്‍ ഒന്നരലക്ഷം രൂപവരെ ചെലവുവരും. വിമാനമാര്‍ഗമാണെങ്കില്‍ ഇത് ഏകദേശം എട്ടുമുതല്‍ പത്തുലക്ഷം വരെയാകും. ചാര്‍ട്ടേഡ് വിമാനമാണ് ഇതിനായി കൂടുതലും ഉപയോഗിക്കുക. മറ്റ് സ്വകാര്യ വിമാനക്കമ്പനികളുടെ സേവനവും ഉപയോഗപ്പെടുത്താറുണ്ട്. ട്രെയിന്‍ ആംബുലന്‍സിന് സെക്കന്‍ഡ് എ.സി., ഫസ്റ്റ് എ.സി. കോച്ചുകളിലാണ് ടിക്കറ്റ് ബുക്ക് ചെയ്യാറുള്ളത്. തത്കാല്‍ വഴിയോ വി.ഐ.പി. ക്വാട്ട വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത് ലഭ്യമാകുന്നതിനനുസരിച്ചാവും യാത്ര.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us