വിദ്യാര്‍ഥി പാസെടുക്കാന്‍ കെഎസ്ആര്‍ടിസി മൊബൈല്‍ ആപ്പ് പുറത്തിറക്കി

ആപ്പില്‍ എങ്ങനെ രേഖകള്‍ അപ്ലോഡ് ചെയ്യാം, ഏതൊക്കെ രേഖകള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍ കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലുണ്ട്.

New Update
iouytretyutr

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്‍സഷന്‍ എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ഥിയുടെ ഫോട്ടോയും ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്ത് പാസിന് അപേക്ഷിക്കാം. പണവും ആപ്പിലൂടെ അടയ്ക്കാന്‍ കഴിയും.

Advertisment

 പാസ് ഏത് തീയതിയില്‍ ഡിപ്പോയില്‍ നിന്ന് ലഭിക്കുമെന്ന് രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് വരും. ആ ദിവസം ഡിപ്പോയില്‍ എത്തി തിരിച്ചറിയല്‍ രേഖ കാണിച്ച് പാസ് കൈപ്പറ്റാം. ആപ്പില്‍ എങ്ങനെ രേഖകള്‍ അപ്ലോഡ് ചെയ്യാം, ഏതൊക്കെ രേഖകള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍ കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലുണ്ട്.

student-concession-app-launched
Advertisment