സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് എറണാകുളം കലക്ടർ

വിദ്യാർഥികൾക്ക് ബസ് നിരക്കിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ സ്‌ക്വാഡ് പരിശോധന നടത്തണമെന്നും യോഗത്തിൽ നിർദേശിച്ചു.രാവിലെ ആറ് മുതൽ വൈകീട്ട് ഏഴ് മണി വരെയാണ് വിദ്യാർഥികൾക്ക് നിരക്കിളവുള്ളത്.

author-image
admin
New Update
kerala

കൊച്ചി: സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് എറണാകുളം കലക്ടർ.  വിദ്യാർഥികളുടെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ  കലക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിദ്യാർഥികൾക്ക് ബസ് നിരക്കിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ സ്‌ക്വാഡ് പരിശോധന നടത്തണമെന്നും യോഗത്തിൽ നിർദേശിച്ചു.

Advertisment

രാവിലെ ആറ് മുതൽ വൈകീട്ട് ഏഴ് മണി വരെയാണ് വിദ്യാർഥികൾക്ക് നിരക്കിളവുള്ളത്. വിദ്യാർഥികൾ വരിയായി നിന്ന് ബസുകളിൽ കയറണം. വാതിൽ അടക്കാതെ ബെല്ല് അടിക്കരുത്. ബസ് ജീവനക്കാരിൽ നിന്നും വിദ്യാർഥികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും യോഗത്തിൽ നിർദേശിച്ചു.

student concession private-buses
Advertisment