ദിവസവും ഒരു സ്പൂണ്‍ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

നാരുകള്‍ ധാരാളം അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറവുമുള്ള സൂര്യകാന്തി വിത്തുകൾ  ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
5678iu7rtuityu

 ശരീരത്തിന് ആവശ്യമായ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകൾ. വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Advertisment

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. സെലീനിയം അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.ഫൈബര്‍ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ പതിവാക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

നാരുകള്‍ ധാരാളം അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറവുമുള്ള സൂര്യകാന്തി വിത്തുകൾ  ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. മഗ്നീഷ്യവും മറ്റ് ധാതുക്കളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ  ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

സെറോടോണിൻ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിഷാദത്തെ കുറയ്ക്കാനും സൂര്യകാന്തി വിത്തുകൾ  ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകൾ  ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഊര്‍ജം പകരാനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഇവ സഹായിക്കും. 

Advertisment