/sathyam/media/media_files/kwFySwqWQkbADEdlm21c.jpeg)
രജീഷ് വി രാജ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സൂപ്പർസ്റ്റാർ കല്യാണി. ഡയാന ഹമീദ് ആണ് ചിത്രത്തില്‍ കല്യാണിയെന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കൂട്ടം തൊഴില്‍ അന്വേഷകരുടെ ഉദ്വേഗഭരിതമായ കഥ പറയുന്ന ചിത്രം ഓണം റിലീസിന് തയ്യാറെടുക്കുകയാണ്. ജീവൻ ടാക്കീസിന്റെ ബാനറിൽ എ വി ഗിബ്സൺ വിക്ടർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഹരിശ്രീ അശോകൻ, മാല പാർവതി, ജെയിംസ് ഏലിയ, ശ്രീജിത്ത് ബാബു, ശരൺ, ആതിര മാധവ്, ഗാധ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഗാനരചന രജീഷ് വി രാജ, സംഗീതം സുരേഷ് കാർത്തിക്. ഹരിശങ്കർ, ചിൻമയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വിപിൻ രാജ് ആണ് ക്യാമറ. എഡിറ്റിംഗ് ഹരി ഗീത സദാശിവൻ, കൺട്രോളർ ക്ലെമന്റ് കുട്ടൻ, മേക്കപ്പ് എൽദോസ്,
കോസ്റ്റ്യൂംസ് സുനീത, ആർട്ട് സുബാഹു മുതുകാട്, സ്റ്റണ്ട് ബ്രൂസ്‍ലി രാജേഷ്, നൃത്തം ആന്റോ ജീൻ പോൾ, പ്രൊജക്റ്റ് മാനേജർ ജോബി ജോൺ, പി ആർ ഒ- എം കെ ഷെജിൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us