തിരുവനന്തപുരം ∙ ചെറുപയറിന് സപ്ലൈകോ വിൽപനശാലകളിൽ പൊള്ളുന്ന വില.പ്രീമിയം ഇനത്തിലെ ചെറുപയർ ആയതിനാലാണ് ഉയർന്ന വിലയെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം.പൊതുവിപണിയിൽ 48 രൂപ മുതൽ 60 രൂപയ്ക്കു വരെ ലഭിക്കുന്ന അരക്കിലോ ചെറുപയർ സപ്ലൈകോയിൽ വിൽക്കുന്നത് 86 രൂപയ്ക്ക്. 4 രൂപ ജിഎസ്ടി ഉൾപ്പെടെയാണു സപ്ലൈകോയിലെ വില.
സാധനങ്ങൾക്ക് വിലക്കുറവ് ഉണ്ടെന്ന പേരിൽ സപ്ലൈകോയിൽ നിന്നു ചെറുപയർ വാങ്ങുന്നവർ പിന്നീട് മറ്റു കടകളിൽ പോയി സാധനങ്ങൾ വാങ്ങുമ്പോഴാണ് വിലവ്യത്യാസം അറിയുന്നത്. അടുത്ത മാസം മുതൽ പുതിയ സ്റ്റോക്ക് എത്തുന്നതോടെ വില കുറയുമെന്നും അധികൃതർ പറഞ്ഞു.