'സുരേശൻറേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

വൈശാഖ് സുഗുണൻ രചിച്ച് ഡോൺ വിന്സന്റ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ കൂടിയായ സുഷിൻ ശ്യാമാണ്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് ആയ ചിത്രത്തിൽ രാജേഷ്‌ മാധവനും ചിത്ര എസ് നായരുമാണ് ചിത്രത്തിലെ നായികാനായകന്മാർ.

author-image
മൂവി ഡസ്ക്
New Update
jkytrewrtyuiop

തീഷ്‌ ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന 'സുരേശൻറേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വൈശാഖ് സുഗുണൻ രചിച്ച് ഡോൺ വിന്സന്റ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ കൂടിയായ സുഷിൻ ശ്യാമാണ്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് ആയ ചിത്രത്തിൽ രാജേഷ്‌ മാധവനും ചിത്ര എസ് നായരുമാണ് ചിത്രത്തിലെ നായികാനായകന്മാർ. കുഞ്ചാക്കോ ബോബനും അതിഥിതാരമായി ചിത്രത്തിലുണ്ട്.

Advertisment

സിനിമയുടെ വേറിട്ട രീതിയിലുള്ള സേവ് ദി ഡേറ്റ് ടീസറും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. 1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശൻറേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിലും ഓറഞ്ച് നിറത്തിലും നീലയിലും ഇറക്കിയിരിക്കുന്ന പോസ്റ്ററിലുണ്ടായിരുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ​സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്ചേഴ്സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവൻ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്.

സുധീഷ്‌ കോഴിക്കോട്, ജിനു ജോസഫ്, ശരണ്യ, എം.തമ്പാൻ, ബാബു അന്നൂർ, അജിത്ത് ചന്ദ്ര, ലക്ഷ്മണൻ , അനീഷ്‌ ചെമ്പഴന്തി, ബീന കൊടക്കാട്, ഷൈനി, തുഷാര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിൻറെ ഛായാ​ഗ്രാഹകൻ സബിൻ ഉരാളുകണ്ടിയാണ്. വൈശാഖ് സു​ഗുണൻറെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഡോൺ വിൻസൻറ് ആണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ്​ ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.

sureshinteyum-sumalathayudeyum-hridayahariyaya-pranayakadhaa
Advertisment